കൊച്ചി: ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് ഒരു പറ്റം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു തരത്തിലുള്ള ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇവയില്‍ കോടതി ഉച്ചകഴിഞ്ഞ് രണ്ടിന് പ്രത്യേക സിറ്റിംഗ് നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണവും തേടിയേക്കും.
അരൂരിലെ യൂ.ഡി.എഫ് സ്ഥനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍, പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല എന്നീ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുമാണ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇരട്ടവോട്ട് തടയുന്നതിന് എല്ലാ പോളിംഗ് ബൂത്തുകളിലും വീഡിയോഗ്രാഫി നിര്‍ബന്ധമാക്കണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടു. അരുരില്‍ 6000 ഓളം ഇരട്ടവോട്ടുകളുണ്ട്. ഇത് തടയാന്‍ വീഡിയോഗ്രാഫി വേണം. അതിനുള്ള ചെലവ് വഹിക്കാം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇരട്ടവോട്ടുകള്‍ ചേര്‍ത്തിരിക്കുന്നതെന്നും ഷാനിമോള്‍ ആരോപിക്കുന്നു.
ഇടുക്കി ജില്ലയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുള്ളവരുണ്ട്. അവര്‍ ഇരുസംസ്ഥാനങ്ങളിലും വോട്ട് ചെയ്യുന്നത് തടയണം. തിരഞ്ഞെടുപ്പ് ദിവസം ചെക്ക് പോസ്റ്റുകള്‍ അടച്ചിടണമെന്നും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഇടുക്കി ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്നു.