കൊച്ചി : കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ.എ രാമചന്ദ്രന്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി രവിപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കൊച്ചിയുടെ മുന്‍മേയറും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. എസ്. എന്‍ മേനോന്റെ മകനാണ് എ. രാമചന്ദ്രന്‍.
കുസാറ്റിന്റെ ഇന്‍ഡ്രസ്റ്റീസ് ഫിഷറീസ് സ്‌കൂളിന്റെ ഡയക്ടറായിരുന്നു. പിന്നീട് 2016 ല്‍ കുഫോസിന്റെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു. രാജ്യത്തെ സമുദ്രോത്പന്ന ഗവേഷണ മേഖലയിലെ മുന്‍ നിര ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍റെ ഫിഷറീസ് അഡ്വെെസറായും ഫിഷറീസ് സംബന്ധമായ നിരവധി രാജ്യ- രാജ്യാന്തര സമിതികളില്‍ വിദഗ്ധ അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇദ്ദേഹം.