ഡോ. അലക്സാണ്ടർ കാരയ്ക്കൽ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും കോട്ടയം ബസേലിയോസ് കോളജ് മുൻ പ്രിൻസിപ്പലും മലങ്കര അസോസിയേഷൻ മുൻ സെക്രട്ടറിയുമായ കാരയ്ക്കൽ ചക്കുംമൂട്ടിൽ ഡോ. അലക്സാണ്ടർ കാരയ്ക്കൽ (കുഞ്ഞുമോൻ– 81) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.55ന് ആയിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച 4 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച 2ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 3ന് കാരയ്ക്കൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

രക്തത്തിലെ അണുബാധയെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ബിലീവേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നു പതിറ്റാണ്ടോളം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ചരിത്ര വിഭാഗത്തില്‍  അധ്യാപകനായി സേവനമനുഷ്ടിടിച്ചിരുന്നു. മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റിയംഗം, വർക്കിങ് കമ്മിറ്റിയംഗം എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: തിരുവല്ല കുലത്താക്കൽ തോട്ടത്തിൽ വൽസ അലക്സാണ്ടർ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ബിന്ദു റിയ അലക്സ്, ബിഞ്ചു അലക്സാണ്ടർ (സീനിയർ മാനേജർ, നോറാട്ടൽ, യുഎസ്). മരുമക്കൾ: കൊട്ടാരക്കര ടോപ്‌സ് മാനർ ദീപ പണിക്കർ (എൽപിസി, യുഎസ്), തിരുവനന്തപുരം കൊച്ചാലുംമൂട്ടിൽ കോശി കെ.അലക്സ്. (ചീഫ് ആർക്കിടെക്ട്, വാസ്തു ശിൽപാലയ, തിരുവനന്തപുരം).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...