ഉദര വായൂകോപത്തിന് ഉപയോഗിച്ചിരുന്നത് ക്യാന്‍സറിന് കാരണമാകുന്ന മരുന്ന് , റാന്റാക്കും സിന്‌റാക്കും നിര്‍ത്തലാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അഡിഡിറ്റി, ഗ്യാസ് സംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ പതിവായി നിര്‍ദേശിച്ചുവരുന്ന റാണിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തു. റാണിറ്റിഡിന്‍റെ ഉപയോഗം ക്യാന്‍സറിന് കാരണമാകുമെന്ന ആശങ്കകളെ തുടര്‍ന്നാണ് നടപടി. അസിലോക്ക്, റാന്റാക്ക്, സിന്റാക്ക് തുടങ്ങി പ്രമുഖ ബ്രാന്‍ഡ് പേരുകളില്‍ വില്‍ക്കുന്ന മരുന്നാണ് റാണിറ്റിഡിന്‍.

ക്യാന്‍സര്‍ രോഗത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടര്‍ന്ന് ലോകമൊട്ടാകെ റാണിറ്റിഡിനെ നിരീക്ഷിച്ച്‌ വരികയാണ്. ഇതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍, എയിംസ് എന്നിവയുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് റാണിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.

2019ല്‍ അമേരിക്കയിലെ ഫുഡ് ആന്‍റ്  ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ആദ്യമായി റാണിറ്റിഡിന്‍റെ  ഉപയോഗം ക്യാന്‍സറിന് കാരണമായേക്കാമെന്ന സാധ്യത മുന്നോട്ടുവെച്ചത്. ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ ഇതില്‍ അമിത അളവില്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. റാണിറ്റിഡിന് പുറമേ 25 മരുന്നുകളെ കൂടി പട്ടികയില്‍ നിന്ന് ഒഴിവാക്കി. ക്യാന്‍സര്‍, പ്രമേഹം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഏതാനും മരുന്നുകള്‍ ഉള്‍പ്പെടെ 34 എണ്ണം പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...