പത്തനംതിട്ട : രാജ്യത്തിന്റെ ഭരണഘടനക്ക് രൂപവും ഭാവവും നല്കുവാൻ അക്ഷീണം പ്രവർത്തിച്ച ഇൻഡ്യയുടെ മഹാനായ പുത്രൻ ആയിരുന്നു ഡോ. ബാബാ സാഹിബ് അംബേദ്കർ എന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ പറഞ്ഞു. ഡോ. അംബേദ്കറെ പാർലമെന്റിൽ അവഹേളിച്ച അഭ്യന്തര മന്ത്രി അമിത്ഷാ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തേയും സമര സേനാനികളേയും ഒറ്റിക്കൊടുത്ത സംഘപരിവാർ ശക്തികൾ ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളേയും തകർക്കുവാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഡോ. അംബേദ്കറെ അപമാനിച്ചതെന്ന് എ.സുരേഷ്കുമാർ പറഞ്ഞു.
ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി ഭാരവാഹികളായ കാട്ടൂർ അബ്ദുൾ, കെ.ജാസിംകുട്ടി, ഹരികുമാർ പൂതങ്കര, ജോൺസൺ വിളവിനാൽ, സുനിൽ.എസ്. ലാൽ, റോജി പോൾ ഡാനിയേൽ, എം.എസ് പ്രകാശ്, സിന്ധു അനിൽ, എലിസബത്ത് അബു, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എ. കെ ലാലു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രജനി പ്രദീപ്, ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യു സാം, വി .ടി അജോമോൻ, മഞ്ചുവിശ്വനാഥ്, അഫ്സൽ എസ്, പി.കെ ഇക്ബാൽ, അജിത് മണ്ണിൽ, അബ്ദുൾ കലാം ആസാദ്, സി.കെ അർജുനൻ, ഷാജി കുളനട, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, ജോമോൻ പുതു പറമ്പിൽ, എം ആർ രമേശ്, പി കെ ഗോപി, സജിനി മോഹൻ എ ഫറൂഖ്, സജി.കെ .സൈമൺ, അഫ്സൽ ആനപ്പാറ, സജി അലക്സാണ്ടർ, അഷ്റഫ് അപ്പാകുട്ടി, രാജു നെടുവേലി മണ്ണിൽ, ആൻസി തോമസ്, മേഴ്സി വർഗ്ഗീസ്, സോജൻ ജോർജ്ജ്, ജോസ് കൊടുംതറ, വിത്സൺ ചിറക്കാല,
അനീഷ് ചക്കുങ്കൽ എന്നിവർ പ്രസംഗിച്ചു.