മാനസിക സംഘർഷങ്ങൾ അർബുദത്തിന് വരെ കാരണമാകുന്നു : ഡോ. ബി പത്മകുമാർ

For full experience, Download our mobile application:
Get it on Google Play

റാന്നി: എല്ലാ ജീവിതശൈലീ രോഗങ്ങൾക്ക് പിന്നിൽ മാനസിക കാരണങ്ങൾ ഉണ്ടെന്നും ക്യാൻസർ പോലും മാനസിക സംഘർഷങ്ങൾ മൂലമുണ്ടാകുമെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫ. ഡോ. ബി പത്മകുമാർ പറഞ്ഞു. റാന്നിയിൽ നടക്കുന്ന അയ്യപ്പ ഭാഗവത സത്രവേദിയിൽ പ്രസംഗിക്കുകയായിരുന്നു അദേഹം. മനസ്സിനെ നിയന്ത്രിക്കുകയും ക്രമത്തിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മനസ്സിനെ നിയന്ത്രിക്കാൻ യമനിയമ പഞ്ചകങ്ങൾ പാലിക്കണം.

ശരണ വഴികളിലൂടെ നടക്കുമ്പോൾ വേദശാസ്ത്രാദികളിലൂന്നിയ ചാര്യാ ക്രമങ്ങൾ അറിഞ്ഞോ അറിയാതെയോ പാലിക്കുകയാണ്. ഭജനകൾ, ആഴി പൂജകൾ, സത്‌സംഗങ്ങൾ, യോഗ ഇവയെല്ലാം മനസ്സിന്റെയും ശരീരത്തിന്റെയും സംരക്ഷണത്തിന് മരുന്നുകൾ പോലെ തന്നെ ഏറ്റവും ആവശ്യമുള്ളത്. ധ്യാനത്തിലും പൂജകളും പങ്കെടുക്കുന്നത് വഴി മനസ്സിനെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.

ശബരിമല വ്രതാചാരവും തീർഥാടനവും ശരീരത്തിനും മനസ്സിനും ശുദ്ധി വരുത്തുന്നു. മിതമായ ഭക്ഷണം, ബ്രഹ്മചര്യം, ശുദ്ധമായ വസ്ത്രം, ജപം പ്രാർഥന, സത്‌സംഗങ്ങൾ, ക്ഷേത്ര ദർശനം, നാമ ജപം തുടങ്ങിയവ എല്ലാം ശരീരത്തെയും മനസ്സിനെയും നവീകരിക്കുകയും ചെയ്യുമെന്നും ഡോക്ടർ ബി പത്മകുമാർ പറഞ്ഞു. സത്ര വേദി ഇത്തരത്തിലുള്ള പ്രോത്സാഹനം ഭക്ത ജനങ്ങൾക്ക് നൽകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ജയകുമാർ, ഡോ. രാജേന്ദ്രൻ , ഡോ. ആര്യ ലക്ഷ്മി പ്രസാദ്, സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടലിൽ വീണ ഹോമിയോ ഡോക്ടർക്കായി രണ്ടാം ദിനവും തിരച്ചിൽ തുടരുന്നു

0
തിരുവനന്തപുരം : കൂട്ടുകാർക്കൊപ്പം വിഴിഞ്ഞം കാണാനെത്തി കടലിൽ വീണ് കാണാതായ വയനാട്...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം സംഘടിപ്പിച്ചു

0
റാന്നി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗാശുപത്രിയിൽ നിന്നുള്ള വാക്സിനേഷൻ...

മല്ലപ്പള്ളിയിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ നടപടി വേണം ; കേരള വ്യാപാരി വ്യവസായി...

0
മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും രൂക്ഷമാകുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ അടിയന്തിര...

തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപെടുത്തിയപ്പോള്‍ സമീപത്തെ കര്‍ഷകന്റെ കൃഷിയും സോളാര്‍ വേലിയും നശിപ്പിച്ചതായി...

0
തണ്ണിത്തോട്: തണ്ണിത്തോട് മേക്കണ്ണത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റി കാട്ടിലേക്ക് അയച്ചപ്പോള്‍ സമീപവാസിയായ...