അജയന് സാന്ത്വനമേകി യൂത്ത് കോൺഗ്രസ് ഹെൽപ്പ് ഡെസ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിലക്കൽ പാർക്കിംഗ് ഗ്രൗണ്ടിലെ തൊഴിലാളിയായ കുന്നത്തൂർ സ്വദേശി അജയകുമാറിന് സാന്ത്വനമേകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
വീട്ടിൽ നിന്ന് നിലക്കലിലേക്ക് പോകാനായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അപസ്മാരം വന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ യൂത്ത് കോൺഗ്രസ് ഹെൽപ് ഡെസ്‌ക്കിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.

തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. അജയനെ കാണാനില്ല എന്ന പരാതിയുമായി ശൂരനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുമ്പോഴാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയുടെ ഫോൺ കോൾ വീട്ടുകാരെ തേടി എത്തിയത്. തുടർന്ന് ഭാര്യ സഹോദരൻ പ്രശാന്ത് എത്തുന്നത് വരെ അജയന് കൂട്ടായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിരുന്നു.

ശബരിമല തീർത്ഥാടകർക്ക് സഹായം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡസ്ക്ക് ആരംഭിച്ചത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹെൽപ്പ് ഡസ്ക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിഷ്ണു ആർ പിള്ള,കാർത്തിക്ക് മുരിംഗമംഗലം, അഖിൽ സന്തോഷ്, അസ്ലം കെ അനൂപ്, ഹരിഗോവിന്ദ് എന്നിവരാണ് ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...