എയിംസിനായി കേരളം ഭൂമി കണ്ടെത്തിയിട്ടും പരിഗണിക്കാത്തത് പ്രതിഷേധാർഹമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എയിംസിനായി കേരളം ഭൂമി കണ്ടെത്തിയിട്ടും പരിഗണിക്കാത്തത് പ്രതിഷേധാർഹമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കേരളത്തിന് എയിംസ് വേണമെന്ന ആവശ്യമുയർത്തി ജോൺ ബ്രിട്ടാസ് എം പി ലോക്സഭയിൽ കത്ത് നൽകിയിയിരുന്നു. എയിംസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല.  കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്‌റാവു ജാദവിയുടെ മറുപടിയിൽ വ്യക്തതയില്ല. 2025ൽ രാജ്യസഭയിൽ നടന്ന മണ്‍സൂണ്‍ സമ്മേളനത്തിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ മറുപടിയിൽ എയിംസിനെക്കുറിച്ച് വ്യക്തതയില്ല.

കോ‍ഴിക്കോട് കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തിയെങ്കിലും ഇതുവരെ കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിട്ടില്ല. കേന്ദ്ര ബജറ്റിൽ എല്ലാ സംസ്ഥാനത്തിനും പദ്ധതികള്‍ വാരിക്കോരി നൽകിയപ്പോള്‍ കേരളത്തിന് വെറും ആമ സംരക്ഷണ കേന്ദ്രവും ഇടനാ‍ഴിയും മാത്രമാണ് അനുവദിച്ചത്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൻ്റെ അന്ന് എയിംസ് അനുവദിക്കുമെന്ന് വിചാരിച്ച് ബിജെപിക്കാർ നേരത്തെ തന്നെ മാധ്യമങ്ങളെ മാരാർജി ഭവനിലേക്ക് വിളിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന്  അനുകൂല പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...