Skip to content

ഹീത്രോ വിമാനത്താവളത്തിൽ മലയാളി അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു ; വിടവാങ്ങിയത് പ്രമുഖ അക്കാദമിക് വിദഗ്ധൻ

ലണ്ടൻ: വിമാനമിറങ്ങി ലഗേജ് കാത്തുനിൽക്കുന്നതിനിടെ മലയാളിയായ ഡോ. ജോയ് കെ. തോമസ് കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലായിരുന്നു സംഭവം. ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയും സി.പി.ആർ. നൽകുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മകനെ വിവരം അറിയിക്കുന്നതിനായി വിമാനത്താവള ജീവനക്കാർ ജോയ് തോമസിന്റെ പേര് വിളിച്ച് അനൗൺസ്‌മെന്റ് നടത്തി. തുടർന്ന് മകൻ വിവരം അറിയുകയായിരുന്നു. പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തുടർനടപടികൾ പുരോഗമിക്കുകയാണ്. യുകെയിലെത്തുന്നതിന് മുമ്പ് തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിൽ അധ്യാപകനായും പ്രൊഫസറായും സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണ് ജോയ് തോമസ്. അധ്യാപനരംഗത്തെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം യുകെയിലേക്ക് എത്തിയത്. കൊച്ചി കുസാറ്റിൽനിന്ന് ബിരുദവും കേരള സർവകലാശാലയിൽനിന്ന് പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. മദ്രാസ് സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ, കവൻട്രി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വെയിൽസ് തുടങ്ങി നിരവധി സർവകലാശാലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ലണ്ടനിലെ ബിസിനസ് സ്‌കൂൾ ഓഫ് ഇംഗ്ലണ്ടിൽ ഗവേഷണ വിഭാഗത്തിന്റെ മേൽനോട്ട ചുമതലയും വഹിച്ചിരുന്നു. ഓർഗനൈസേഷണൽ സൈക്കോളജി, ഫിനാൻസ്, മാനവവിഭവശേഷി തുടങ്ങിയ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അദ്ദേഹം അറിയപ്പെടുന്ന പ്രഭാഷകനും ഗവേഷകനുമായിരുന്നു. ജനീവയിൽ നടന്ന ലോകസമാധാന സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ചതടക്കം അന്താരാഷ്ട്ര തലത്തിലും സജീവമായിരുന്നു. കൗൺസിലിംഗ്, പരിശീലനം, ഗവേഷണം, എഴുത്ത് തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. കോട്ടയം സ്വദേശിയായ ഡോ. ജോയ് തോമസിന്റെ ഭാര്യ മേരി ജീൻ ആണ്. വിവാഹിതരും ജോലി ചെയ്യുന്നവരുമായ മൂന്ന് മക്കളുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  2. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  3. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

  4. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : ഒളിവിലായിരുന്ന കോട്ടയം സ്വദേശി പൊള്ളാച്ചിയിൽ പിടിയിൽ

  5. ​’പ്രണയിക്കണമെങ്കിൽ ആ റെസ്റ്റോറന്റിൽ പോകാം, പക്ഷേ ചിക്കൻ ചോസർ കഴിക്കരുത്’; മാതാപിതാക്കളുടെ ഓർമ്മകളുള്ള ഇടത്തെ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി

Share on WhatsApp

Share this story

ഹീത്രോ വിമാനത്താവളത്തിൽ മലയാളി അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു ; വിടവാങ്ങിയത് പ്രമുഖ അക്കാദമിക് വിദഗ്ധൻ pathanamthittamedia.com