ഡോ. എം.എസ്. സുനിലിന്റെ 300-മത് സ്നേഹഭവനം ഈസ്റ്റർദിന സമ്മാനമായി മേരിക്കും കൊച്ചുമക്കൾക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാശ്രയരായ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 300 – മത് സ്നേഹഭവനം അടൂർ ആനന്ദപ്പള്ളി മണിയൻകോട്ട് മേരിക്കുട്ടിക്കും മേരിക്കുട്ടിയുടെ കൊച്ചുമകൾ ബിജിതക്കുമായി വിദേശ മലയാളിയായ ജോബ് വർഗീസിന്റെയും സൂസി വർഗീസിന്റെയും സഹായത്താൽ ഈസ്റ്റർദിന സമ്മാനമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും നാരീശക്തി പുരസ്കാര ജേതാവ് കൂടിയായ ഡോ. എം.എസ്. സുനിൽ നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായ ഒരു വീട് ഇല്ലാതെ യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാത്ത ഇടിഞ്ഞുവീഴാറായ ചോർന്നൊലിക്കുന്ന ടാർപോളിൻ കുടിലിൽ ആയിരുന്നു മേരിക്കുട്ടിയും പ്ലസ് ടു വിദ്യാർത്ഥിനിയായ അച്ഛനും അമ്മയും നഷ്ടപ്പെട്ട വിജിതയും താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കാണാൻ ഇടയായ ടീച്ചർ ഇവർക്കായി സ്ഥല പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങിയ രണ്ട് നില വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ അടൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ., ഐ. എച്ച്. ആർ. ഡി. കോളേജ് പ്രിൻസിപ്പാൾ ഡോ. സന്തോഷ് ബാബു., പ്രോജക്ട് കോഡിനേറ്റർ കെ. പി .ജയലാൽ, പ്രൊ. രാജു തോമസ് ,റെജി രാമകൃഷ്ണൻ, അവിജിത്ത് പിള്ള ,ചന്ദൻ. എസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് ഈസ്റ്റർ വിരുന്നും സംഘടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...