ദൈവത്തെ പോലും ചിരിപ്പിക്കുന്ന വലിയ ഇടയന്‍ മലയാളിയുടെ വരദാനമായിരുന്നു ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലങ്കര സഭയുടെ ആത്മീയാചാര്യന്‍ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റോം വലിയ മെത്രോപൊലീത്തയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദൈവത്തെ പോലും ചിരിപ്പിക്കുന്ന വലിയ ഇടയന്‍ മലയാളിയുടെ വരദാനമായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജാതി മത വേലിക്കെട്ടുകള്‍ക്ക് അപ്പുറത്ത് മനുഷ്യരുടെ ദുഃഖത്തില്‍ ഇടപെടുകയും അവ പരിഹരിക്കാന്‍ തന്നാലാവുന്നത് എല്ലാം പ്രവര്‍ത്തിക്കുകയും ചെയ്ത മഹാവ്യക്തിത്വമാണ് വിടപറഞ്ഞതെന്നും കുറിപ്പില്‍ പറയുന്നു.

ചെന്നിത്തലയുടെ വാക്കുകള്‍ ഇങ്ങനെ
നര്‍മ്മത്തില്‍ പൊതിഞ്ഞ ചിന്ത മലയാളിക്ക് സമ്മാനിച്ച ക്രിസോസ്റ്റം തിരുമേനിക്ക് വിട. കാലംചെയ്ത വലിയ തിരുമേനി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്തയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.

വലിയ ജീവിത പ്രശ്നങ്ങള്‍ പോലും നര്‍മത്തില്‍ ചാലിച്ച ചിന്തയിലൂടെ അലിയിച്ചു കളഞ്ഞ വലിയ ഇടയന്‍, സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റെയും ഒരുപാട് ഓര്‍മകള്‍ ലോകത്തിനു സമ്മാനിച്ചാണ് മടങ്ങുന്നത്. ജാതി മത വേലിക്കെട്ടുകള്‍ക്ക് അപ്പുറത്ത് മനുഷ്യരുടെ ദുഃഖത്തില്‍ ഇടപെടുകയും അവ പരിഹരിക്കാന്‍ തന്നാലാവുന്നത് എല്ലാം പ്രവര്‍ത്തിക്കുകയും ചെയ്ത മഹാവ്യക്തിത്വമാണ് വിടപറഞ്ഞത്. വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വലിയ തിരുമേനിയുടെ വേര്‍പാട് അങ്ങേയറ്റം സങ്കടമുണ്ടാക്കുന്നു.

എന്നെ എന്നും സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചു ആവോളം വാത്സല്യം നല്‍കിയിരുന്നു. ആത്മീയ അനുഭൂതിയും പോസിറ്റീവ് ചിന്തകളും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെ സമ്മാനമാണ്. ദൈവത്തെ പോലും ചിരിപ്പിക്കുന്ന വലിയ ഇടയന്‍ മലയാളിയുടെ വരദാനമായിരുന്നു. നര്‍മത്തിന്റെ മേലാട ചാര്‍ത്തിയ നുറുങ്ങുകളും കഥകളും വിഷമങ്ങളെ മറികടക്കാന്‍ വരും തലമുറകളെയും സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...