കോ​വി​ഡ് ; ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ യു.​പി​യെ മ​റി​ക​ട​ന്ന്​ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കേരളം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​​രം: ഡി​സ്ചാ​ര്‍​ജ് മാ​​ര്‍​ഗ​രേ​ഖ​യി​ല്‍ സു​പ്ര​ധാ​ന മാ​റ്റം വ​രു​ത്തി​യി​ട്ടും ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ (ആ​ക്​​ടീ​വ്​ കേ​സു​ക​ളി​ല്‍) സം​സ്ഥാ​നം യു.​പി​യെ മ​റി​ക​ട​ന്ന്​ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക്. മ​ഹാ​രാ​ഷ്​​ട്ര​യും (6,59,013) ക​ര്‍​ണാ​ട​ക​യും (4,44,754) യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍ തു​ട​രു​മ്പോള്‍ തിങ്കളാ​ഴ്​​ച​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്‌​ കേ​ര​ള​ത്തി​ലെ ആ​ക്​​ടീ​വ്​ കേ​സു​ക​ള്‍ 3,46,230 ആ​ണ്.

പ്ര​തി​ദി​ന കേ​സു​ക​ള്‍ കൂ​ടു​ക​യും ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ല്‍ ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രും നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി കോ​വി​ഡ്​ ബാ​ധി​ത​ര്‍​ക്ക്​ പരിശോധനയില്ലാതെ തന്നെ രോ​ഗ​മു​ക്തി നി​ര്‍​ണ​യി​ക്കുംവി​ധം ഡി​സ്​​ചാ​ര്‍​ജ്​​ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ സം​സ്ഥാ​നം ഇ​ള​വ്​ വ​രു​ത്തി​യി​രു​ന്നു.

മൂ​ന്ന്​ ദി​വ​സം തു​ട​ര്‍​ച്ചാ​യി ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ ​രോ​ഗം ഭേ​ദ​മാ​യ​താ​യി ക​ണ​ക്കാ​ക്കാ​മെ​ന്നാ​ണ്​ പു​തി​യ മാ​ന​ദ​ണ്ഡം. ഇ​തോ​ടെ രോ​ഗ​മു​ക്തി നി​ര​ക്കി​ല്‍ വ​ലി​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ​മു​ക്തി നി​ര​ക്കു​ള്ള 10 സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ആ​റാ​മ​താ​ണ്​ കേ​ര​ളം. പ്ര​തി​ദി​നം 16,296 പേ​ര്‍​ക്കാ​ണ്​ ഇ​വി​ടെ രോ​ഗം ഭേ​ദ​മാ​കു​ന്ന​ത്. രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ്​ മു​ക്തി​യു​ടെ 73 ശ​ത​മാ​ന​വു​മു​ള്ള പത്ത്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​തു​ള്ള മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ 51356 പേ​ര്‍​ക്കാ​ണ്​ രോ​ഗം ഭേ​ദ​മാ​കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ചി​കി​ത്സ​യി​ലു​ള്ള​ത്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്, 54,076 പേ​ര്‍. കു​റ​വ്​ 6039 ആ​ക്​​ടീ​വ്​ കേ​സു​ക​ളു​ള്ള കൊ​ല്ല​ത്തും. കോ​ട്ട​യം, ഇ​ടു​ക്കി, കാ​സ​ര്‍​കോ​ട്, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്, ​കൊല്ലം ​ജി​ല്ല​ക​ളി​ലൊ​ഴി​കെ മ​റ്റ്​ എ​ട്ടി​ട​ങ്ങ​ളി​ലും 15,000 ന്​ ​മു​ക​ളി​ല്‍ ​രോ​ഗി​ക​ളാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്.

ആ​ക്​​ടീ​വ്​ കേ​സു​ക​ള്‍

എ​റ​ണാ​കു​ളം 54076

മ​ല​പ്പു​റം 38754

തൃ​​ശൂ​ര്‍ 37756

തി​രു​വ​ന​ന്ത​പു​രം 27776

പാ​ല​ക്കാ​ട്​ 24321

ക​ണ്ണൂ​ര്‍ 23514

ആ​ല​പ്പു​ഴ 19924

കോ​ട്ട​യം 16615

ഇ​ടു​ക്കി 14283

കാ​സ​ര്‍​കോ​ട്​ 13014

പ​ത്ത​നം​തി​ട്ട 12113

വ​യ​നാ​ട്​ 11005

കൊ​ല്ലം 6039

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...