Friday, July 4, 2025 1:09 am

ഡോ.എം എസ് സുനിലിന്റെ 157-മത്തെ സ്നേഹവീട് ഷാജിക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യപ്രവർത്തക ഡോ. എം എസ് സുനിൽ ഭവന രഹിതരായവർക്ക് പണിതു നൽകുന്ന 157- മത്തെ വീട് ഉറുകുന്ന്, പാണ്ഡവൻപാറ പ്ലാവില വീട്ടിൽ ഷാജിക്കും കുടുംബത്തിനും കൈമാറി.  വിദേശമലയാളിയും ചിക്കാഗോ സോഷ്യൽ ക്ലബ് അംഗവുമായ ബിജു പൂത്തുറയുടെ സഹായത്തോടെയാണ് വീട്  നിർമ്മിച്ചത്.

വീടിന്റെ  താക്കോൽ ദാനം ബിജുവിനെ സഹോദരൻ ബിനു പൂത്തുറയിൽ നിർവഹിച്ചു. വർഷങ്ങളായി ഷാജിയും കുടുംബവും പാണ്ഡവൻപാറയുടെ അടിവശത്ത് ഉള്ള പാറയിടുക്കിൽ ഷെഡ്ഡ് വച്ചായിരുന്നു താമസം. അഞ്ചു വയസ് പ്രായമായ മകനും പതിനഞ്ചു ദിവസം പ്രായമായ കൈക്കുഞ്ഞുമായി മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ കഴിയുന്ന അവസ്ഥ നേരിൽ കാണുവാൻ ഇടയായ  സുനില്‍ ടീച്ചർ രണ്ടു മുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും, സിറ്റൗട്ടുമടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെംബർ ആരിഫ ഷെരിഫ് , കെപി ജയലാൽ , ഫിലിപ്പ് ആനിമൂട്ടിൽ , റോബിൻ ആനിമൂട്ടിൽ, ആർ ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...