പത്തനംതിട്ട : സാമൂഹ്യപ്രവർത്തക ഡോ. എം എസ് സുനിൽ ഭവന രഹിതരായവർക്ക് പണിതു നൽകുന്ന 157- മത്തെ വീട് ഉറുകുന്ന്, പാണ്ഡവൻപാറ പ്ലാവില വീട്ടിൽ ഷാജിക്കും കുടുംബത്തിനും കൈമാറി. വിദേശമലയാളിയും ചിക്കാഗോ സോഷ്യൽ ക്ലബ് അംഗവുമായ ബിജു പൂത്തുറയുടെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്.
വീടിന്റെ താക്കോൽ ദാനം ബിജുവിനെ സഹോദരൻ ബിനു പൂത്തുറയിൽ നിർവഹിച്ചു. വർഷങ്ങളായി ഷാജിയും കുടുംബവും പാണ്ഡവൻപാറയുടെ അടിവശത്ത് ഉള്ള പാറയിടുക്കിൽ ഷെഡ്ഡ് വച്ചായിരുന്നു താമസം. അഞ്ചു വയസ് പ്രായമായ മകനും പതിനഞ്ചു ദിവസം പ്രായമായ കൈക്കുഞ്ഞുമായി മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ കഴിയുന്ന അവസ്ഥ നേരിൽ കാണുവാൻ ഇടയായ സുനില്‍ ടീച്ചർ രണ്ടു മുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും, സിറ്റൗട്ടുമടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെംബർ ആരിഫ ഷെരിഫ് , കെപി ജയലാൽ , ഫിലിപ്പ് ആനിമൂട്ടിൽ , റോബിൻ ആനിമൂട്ടിൽ, ആർ ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.