പത്തനംതിട്ട : ജില്ലയിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സ്ത്രീ വോട്ടർമാരാണ് കൂടുതൽ. ആകെ 10,78,894 വോട്ടർമാരുണ്ട്. 5,02,858 പുരുഷൻമാരും 5,76,033 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡറുകളുമാണ് ജില്ലയിലെ വോട്ടർമാർ. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കാൻ 23 വരെ ഓൺലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായവർക്കാണ് ഈ അവസരം. പട്ടികയിലെ വിവരങ്ങളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്താനും ഓൺലൈനിലൂടെ അപേക്ഷിക്കാം. അപേക്ഷകൾ sec.kerala.gov.in സൈറ്റിൽ നൽകണം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റ് ഔട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയും പഞ്ചായത്ത്, നഗരസഭയിൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033