Sunday, April 20, 2025 12:57 pm

ന​ഗ​ര​ത്തി​ലെ ഓ​ട​ക​ള്‍ ശു​ചീ​ക​രി​ക്കാ​ന്‍ കൊ​ച്ചി​യി​ല്‍ റോ​ബോ​ട്ട്​

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ന​ഗ​ര​ത്തി​ലെ ഓ​ട​ക​ള്‍ ശു​ചീ​ക​രി​ക്കാ​ന്‍ കൊ​ച്ചി​യി​ല്‍ റോ​ബോ​ട്ട്​ ഇ​റ​ങ്ങി. ജ​ല അ​തോ​റി​റ്റി​യു​ടെ നേതൃത്വ​ത്തി​ലാ​ണ്​ ടി.​ഡി റോ​ഡി​ല്‍ ‘യ​ന്ത്ര​മ​നു​ഷ്യ​നെ’ മാ​ന്‍​ഹോ​ളി​ല്‍ ഇ​റ​ക്കി ശു​ചീ​ക​രി​ച്ച​ത്. ഇ​തോ​ടെ തിരുവന​ന്ത​പു​ര​ത്ത്​ ന​ട​ത്തി​യ പ​രീ​ക്ഷ​ണം കൊ​ച്ചി​യി​ലും വി​ജ​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യ ജ​ന്‍​റോ​ബോ​ട്ടി​ക്​​സ്​ ഇ​ന്ന​വേ​ഷ​ന്‍​സി​ന്റെ ബ​ന്ധി​കൂ​ട്ട്​ റോ​ബോ​ട്ടു​ക​ളെ​യാ​ണ്​ കൊ​ച്ചി​യി​ലെ ഓ​ട​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം പു​റ​ത്തെ​ടു​ക്കാ​ന്‍ ചൊ​വ്വാ​ഴ്​​ച നി​യോ​ഗി​ച്ച​ത്. കോ​വി​ഡ്​ നാ​ളു​ക​ളി​ല്‍ ശു​ചീ​ക​ര​ണം മു​ട​ങ്ങി​യ​തോ​ടെ ന​ഗ​ര​ത്തി​ലെ ഓ​ട​ക​ളി​ല്‍ വ​ന്‍​തോ​തി​ലാ​ണ്​ മാ​ലി​ന്യം കുമിഞ്ഞു​കൂ​ടി​യ​ത്. ഇ​തി​ല്‍ 70 ശ​ത​മാ​ന​വും പ്ലാ​സ്​​റ്റി​ക്, മാ​സ്​​കു​ക​ള്‍, കൈ​യു​റ​ക​ള്‍, മ​രു​ന്നു​കു​പ്പി​ക​ള്‍, സിറിഞ്ചുക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ്. ഇ​ത്​ തൊ​ഴി​ലാ​ളി​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​ത്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍​ക്കും ഇടയാക്കും.

ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക്​ എ​ളു​പ്പ​ത്തി​ല്‍ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​ന്ന ​ത​ര​ത്തി​ലാ​ണ്​ റോ​ബോ​ട്ടി​ന്റെ  സാങ്കേതികവിദ്യ. മാ​ന്‍​ഹോ​ളു​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ വി​ഷ​വാ​ത​ക​ങ്ങ​ളെ തി​രി​ച്ച​റി​യാ​നും ക​ഴി​വു​ണ്ട്. വിഷവാതക​ത്തി​ന്റെ  അ​ള​വ്​ ഓ​പ്പറേ​റ്റ​ര്‍​ക്ക്​ റോ​ബോ​ട്ടി​ല്‍​നി​ന്ന്​ മ​ന​സ്സി​ലാ​ക്കാ​നാ​കും. നൈ​റ്റ്​​വി​ഷ​ന്‍ കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പെ​ടെ റോ​ബോ​ട്ടി​നു​ണ്ട്. ശു​ചീ​ക​ര​ണം വി​ജ​യ​ക​ര​മാ​യാ​ല്‍ കൂ​ടു​ത​ല്‍ റോ​ബോ​ട്ടു​ക​ളെ എ​ത്തി​ക്കാ​നാ​ണ്​ ജ​ല അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്ലം ലഹരിക്കടത്ത് കേസ് ; പ്രതി നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പരും...

0
കൊല്ലം : കൊല്ലം ലഹരിക്കടത്ത് കേസ് പിടിയിലായ ബെം​ഗളൂരു...

ചോറ്റാനിക്കരയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി

0
കൊച്ചി : ചോറ്റാനിക്കരയിൽ നിന്ന് കാണാതായ തമിഴ്നാട് കാരെക്കുടി സ്വദേശിയെ കണ്ടെത്തി....

ആശവർക്കർമാർ തുടരുന്ന അനിശ്ചിതകാല സമരത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ

0
കോട്ടയം : സെക്രട്ടേറിയറ്റ് മുമ്പിലെ ആശവർക്കർമാർ തുടരുന്ന അനിശ്ചിതകാല സമരത്തിൽ സംസ്ഥാന...

ഭാര്യ തന്‍റെ നാല് കാമുകന്മാരുമായി ചേർന്ന് തന്നെ കൊല്ലാൻ പദ്ധതിയിടുന്നുവെന്ന് ഭർത്താവ്

0
ലക്‌നൗ : ഭാര്യ തന്റെ നാല് കാമുകന്മാരുമായി ചേർന്ന് തന്നെ...