എട്ട് ഐ.ഐ.ടികളില്‍ ഡയറക്ടര്‍മാരെ നിയമിക്കാന്‍ അനുമതി നല്‍കി രാഷ്ട്രപതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എട്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളി (ഐ.ഐ.ടി)കളില്‍ ഡയറക്ടര്‍മാരെ നിയമിക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.പാലക്കാട്, തിരുപ്പതി, ധാര്‍വാഡ്, ഭിലായ്, ഗാന്ധിനഗര്‍, ഭുവനേശ്വര്‍, ഗോവ, ജമ്മു തുടങ്ങി എട്ട് ഐ.ഐ.ടികളിലേക്കുള്ള ഡയറക്ടര്‍മാരുടെ നിയമനത്തിനാണ് രാഷ്ട്രപതി മുര്‍മു അംഗീകാരം നല്‍കിയത്.

ഐ.ഐ.ടി മദ്രാസിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം പ്രഫസര്‍ എ. ശേഷാദ്രി ശേഖറിനെ പാലക്കാട് ഐ.ഐ.ടി ഡയറക്ടറായും ഐ.ഐ.ടി മദ്രാസിലെ പ്രഫസര്‍ കെ. എന്‍ സത്യനാരായണനെ ഐ.ഐ.ടി തിരുപ്പതിയിലുമാണ് നിയമിച്ചത്. ഐ.ഐ.ടി (ബി.എച്ച്‌.യു) പ്രഫസര്‍ രാജീവ് പ്രകാശിനെ ഐ.ഐ.ടി ഭില്ലായിയിലെ ഡയറക്ടറായും പ്രഫസര്‍ രജത് മൂനയെ ഐ.ഐ.ടി ഗാന്ധിനഗറിലും നിയമിച്ചു.

പ്രഫസര്‍ പശുമര്‍ത്തി ശേഷു (ഐ.ഐ.ടി ഗോവ), പ്രഫസര്‍ വെങ്കപ്പയ്യ ആര്‍ ദേശായി (ഐ.ഐ.ടി ധാര്‍വാഡ്), പ്രഫസര്‍ ശ്രീപദ് കര്‍മാല്‍ക്കര്‍ (ഐ.ഐ.ടി ഭുവനേശ്വര്‍), പ്രഫസര്‍ മനോജ് സിങ് ഗൗര്‍ (ഐ.ഐ.ടി ജമ്മു) എന്നിവിടങ്ങളിലും നിയമിതരായി. ഐ.ഐ.ടി മദ്രാസിന്റെ സ്ട്രാറ്റജിക് പ്ലാന്‍ (2021-27) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തിങ്കളാഴ്ച രാവിലെ പുറത്തിറക്കി. ഐ.ഐ.ടികള്‍ കേവലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ലെന്നും ശാസ്ത്രീയ മനോഭാവം സൃഷ്ടിക്കാനും മനുഷ്യരാശിയുടെ ഭാവി രൂപപ്പെടുത്താനുമുള്ള കേന്ദ്രങ്ങളാണെന്നും ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...