ദില്ലി: ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് നാളെ പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് മരുന്ന് പുറത്തിറക്കുക. ദില്ലിയിലെ ചില ആശുപത്രികളില്‍ നാളെ മരുന്ന് നല്‍കും. മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു.
മരുന്ന് കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്താകുമെന്നാണ് കരുതുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) എന്ന ഡിആര്‍ഡിഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കൊവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.