കാടിൻറെ മക്കൾക്ക് സ്കൂൾ കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : കാടിൻറെ മക്കൾക്ക് സ്കൂൾ കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. അട്ടത്തോട് ഗവ. എൽപി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം 24ന് പകൽ 11ന് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. നിലയ്ക്കലിൽ വനം വകുപ്പ് വിട്ടു നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം നിർമ്മിക്കുക. 3 കോടി രൂപയാണ് നിർമ്മാണ ചിലവ്. രണ്ട് നിലകളിലായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന് 12 ക്ലാസ് മുറികളും ഓഫീസ് മുറിയും സ്റ്റാഫ് റൂമും ഉണ്ടാകും കൂടാതെ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനും ഭക്ഷണം നൽകുന്നതിനും പ്രത്യേക സംവിധാനവും ടോയ്‌ലറ്റ് ബ്ലോക്കുകളും ഉണ്ട്.

ശബരിമല വനമേഖലയിൽ താമസിക്കുന്ന ആദിവാസി കുട്ടികൾക്ക് പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018 എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നത്. പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടെ ഉള്ളത്. ഇപ്പോൾ പഠിക്കുന്ന 52 കുട്ടികളിൽ 27 പേരും വനത്തിനുള്ളിൽ താമസിക്കുന്നവരാണ്. 5 അധ്യാപകരുണ്ട്. ളാഹ , മഞ്ഞത്തോട് അട്ടത്തോട്, നിലക്കൽ, പമ്പ ത്രിവേണി മേഖലകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ വിദ്യാഭ്യാസത്തിനായി എത്തുന്നത്.

പെരിയാർ ടൈഗർ റിസർവ് വിട്ടു നൽകിയ സ്കൂൾ ബസ്സിലാണ് കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്. സ്കൂൾ കെട്ടിട നിർമ്മിക്കുന്നതിന് നേരത്തെ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ കാരണം നിർമ്മാണം വൈകുകയായിരുന്നു. പ്രത്യേകമായി ഇടപെടൽ നടത്തി പ്രശ്നങ്ങൾ പരിഹരിച്ചാണ് ഇപ്പോൾ സ്കൂൾ കെട്ടിടം നിർമ്മാണം സാധ്യമാക്കിയിരിക്കുന്നതെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...