മല്ലപ്പള്ളിയില്‍ കുടിവെള്ളം കിട്ടാക്കനിയായി നിരവധി കുടുംബങ്ങൾ ; ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്ത് 10-ാം വാർഡിലെ വട്ടക്കാവിൽ15 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയാകുന്നു. കാടിക്കാവ്, വട്ടക്കാവ് റോഡിൽ കൊറ്റനാട് പഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന പ്രദേശവാസികൾക്കാണ് ഈ ദുർഗതി. ഇവിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈൻ സ്ഥാപിച്ച് വെള്ളവും എത്തിയിരുന്നതാണ്. എന്നാൽ ആറു മാസത്തിലേറെയായി ഇവിടെ വെള്ളമെത്തിയിട്ട്. 200 മീറ്റർ അടുത്തു വരെ പൈപ്പുലൈനിലൂടെ വെള്ളമെത്തുനുണ്ട്.

സാധാരണക്കാരായ കുടുംബങ്ങൾ മുഴുവൻ ആവശ്യങ്ങൾക്കും വെള്ളം വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണിപ്പോൾ. റോഡിന്റെ ശോച്യാവസ്ഥ കാരണം ദേശത്ത് വാഹനങ്ങളിൽ വെള്ളമെത്തിക്കണമെങ്കിൽ അമിത വിലയും നൽകേണ്ടി വരുന്നു. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല. വേനൽ ചൂട് കടുത്തതോടെ കുടിവെള്ളത്തിനായി അധികൃതരുടെ കനിവും കാത്തു കഴിയുകയാണ് ഈ കുടുംബങ്ങൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...