കുടിവെള്ളം മുടങ്ങിയ പ്രദേശങ്ങളില്‍ അടിയന്തിരമായി ജലവിതരണം പുനസ്ഥാപിക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തെ തുടര്‍ന്ന് പൈപ്പുകള്‍ പൊട്ടി കുടിവെള്ളം മുടങ്ങിയ പ്രദേശങ്ങളില്‍ അടിയന്തിരമായി ജലവിതരണം പുനസ്ഥാപിക്കാന്‍ തീരുമാനം. സംസ്ഥാന പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഴവങ്ങാടി , റാന്നി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ ജലവിതരണം മുടങ്ങിയിരിക്കുകയാണ്. വേനല്‍ രൂക്ഷമാകുന്നതോടെ പ്രതിസന്ധി ഉണ്ടാകാത്ത രീതിയില്‍ കുടിവെള്ള വിതരണം ഉടന്‍ പുനസ്ഥാപിക്കണം എന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. വലിയതോടിന്റെ ചെത്തോംകര മുതല്‍ എസ് സി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പടി വരെയുള്ള ഭാഗത്തെ തോടിന് വീതി വര്‍ധിപ്പിക്കുന്നതിനായി മണ്ണ് എടുക്കുമ്പോള്‍ വസ്തു ഉടമകളുടെ ഭൂമി കെട്ടി സംരക്ഷിക്കുന്നതിന് അവരുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഇവിടെ വസ്തു കെട്ടി സംരക്ഷിക്കുന്നതിന് ഒരു മീറ്റര്‍ സ്ഥലം ഉടമകള്‍ വിട്ടു നല്‍കേണ്ടതായി വരും.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പ്ലാച്ചേരി മുതല്‍ ഉതിമൂട് വരെ 9 ബസ് ബേ കളാണ് നിര്‍മ്മിക്കുന്നത്. മക്കപ്പുഴ, മന്ദമരുതി ഭാഗം, എസ് സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പടി, വൈക്കം സ്‌കൂള്‍പടി , ഉതിമൂട് വലിയ കലുങ്ക്, ഡിപ്പോ പടി, ഉതിമൂട് എന്നിവിടങ്ങളിലാണ് ബസ് ബേകള്‍ നിര്‍മ്മിക്കുന്നത്. ഇവിടങ്ങളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിര്‍മ്മിക്കും. വൈക്കം സ്‌കൂള്‍ , ഉതിമൂട് വലിയ കലുങ്ക്, ഡിപ്പോ പടി എന്നിവിടങ്ങളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും മറ്റിടങ്ങളില്‍ റോഡിനിരുവശത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിര്‍മ്മിക്കും.

ഇതിനായി അടുത്ത ദിവസം തന്നെ അതാത് പ്രദേശത്തെ വാര്‍ഡ് മെമ്പറുമായി സഹകരിച്ച് സ്ഥലപരിശോധന നടത്തും. ബ്ലോക്ക് പടി ജംഗ്ഷന്‍ വൈക്കം എന്നിവിടങ്ങളിലെ ആല്‍മരങ്ങളും മാമുക്ക് ജംഗ്ഷന്‍ വികസനത്തിന് രണ്ട് തണല്‍മരങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കും. കെ.എസ്.ടി.പി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബിന്ദു, എക്‌സി.എന്‍ജിനീയര്‍ ജാസ്മിന്‍ ഉള്‍പ്പെടെ ഉള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്....