കൊല്ലത്ത് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു ; ആക്രമണം മകന്റെ മുന്നില്‍വെച്ച്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടയ്ക്കലില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കടക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27)ആണ് കൊല്ലപ്പെട്ടത്. ഏഴ് വയസ്സുകാരന്റെ മുമ്പിലിട്ടാണ് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു.

ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ് മരിച്ച ജിന്‍സി. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്നു കഴിയുകയായിരുന്നു. ഇന്ന് വൈകുന്നേരം ജിന്‍സി ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ദീപു വീട്ടിലുണ്ടായിരുന്നു. സംശയത്തിന്റെ പേരില്‍ നിരന്തരമായി ജിന്‍സിയുമായി വഴക്ക് കൂടുമായിരുന്നു.

ഇന്ന് വൈകീട്ടും സമാനമായ വഴക്കുണ്ടായി. ഇതേ തുടര്‍ന്ന് വാക്കത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ വെട്ടാണ് ജിന്‍സിയുടെ മരണത്തിന് കാരണമായത്. അമ്മയും അച്ഛനും തമ്മില്‍ വഴക്കിടുന്നത് കണ്ട് പിടിച്ച് മാറ്റാന്‍ ചെന്ന മകനെ ദീപു വലിച്ചെറിഞ്ഞു. തുടര്‍ന്ന് കുഞ്ഞ് ഒരു കിലോമീറ്ററോളം ഓടി ചെന്ന് അയല്‍വാസികളോട് വിവരം പറയുകയായിരുന്നു.

എന്നാല്‍ അപ്പോഴേക്കും ജിന്‍സിയുടെ മരണം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദീപുവിനെ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഏഴ് വയസ്സുകാരനായ മകനും അഞ്ച് വയസ്സുകാരിയായ മകളുമുണ്ട്. മകള്‍ ദീപുവിന്റെ വീട്ടിലാണ്. മകനാണ് ജിന്‍സിയോടൊപ്പം താമസിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...