കൊക്കാത്തോട്ടിൽ കുടിവെള്ള ക്ഷാമം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : ആരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട്ടിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ആരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ 3,4 വാർഡുകൾ ഉൾപ്പെടുന്ന കൊക്കാത്തോട്ടിലെ പലതും ഉയർന്ന പ്രദേശങ്ങൾ ആയതിനാൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഇവിടേക്ക് കുടിവെള്ള പൈപ്പ് ലൈനുകളും സ്ഥാപിച്ചിട്ടില്ല. വയക്കര, അപ്പൂപ്പൻതോട്, നീരാമകുളം, നെല്ലിക്കപ്പാറ, കോട്ടാമ്പാറ , കാട്ടാത്തി, സ്കൂൾ മുരുപ്പ് തുടങ്ങി നിരവധി സ്ഥലങ്ങൾ ഇപ്പോൾ കുടിവെള്ള ക്ഷമത്താൽ വലയുകയാണ്.

അച്ചൻകോവിൽ നദിയും അനുബന്ധ തോടുകളുമാണ് പ്രദേശ വാസികൾ ഇപ്പോൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. പ്രദേശത്തെ പല വീടുകളിലെയും കിണറുകൾ വറ്റി തുടങ്ങി. ടാങ്കുകളിൽ വില കൊടുത്ത് കുടിവെള്ളം വാങ്ങണം എങ്കിലും വലിയ വില കൊടുക്കേണ്ടി വരും. അച്ചൻകോവിലാറ്റിലും അനുബന്ധ തോടുകളിലും വെള്ളം താഴുമ്പോൾ തോട് കുഴിച്ച് നാട്ടുകാർ വെള്ളം ശേഖരിക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.

നിരവധി ക്ഷീര കർഷകർ താമസിക്കുന്ന ഇവിടെ കന്നുകാലുകൾക്ക് ആവശ്യമായ വെള്ളവും കൃഷിക്കാവശ്യമായ വെള്ളവും ലഭിക്കുന്നില്ല. പ്രദേശത്ത് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചാലും ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതും ശ്രമകരമാണ്. കിലോമീറ്ററുകൾ കാൽനടയായി സഞ്ചാരിച്ചാണ് പലപ്പോഴും നാട്ടുകാർ കുടിവെള്ളം എത്തിക്കുന്നത്. പ്രദേശത്തെ കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വരൾച്ച കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...