കുടിവെള്ള ക്ഷാമം അതിരൂക്ഷം ; കടുത്ത പ്രതിസന്ധിയിൽ തീരദേശ നിവാസികൾ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: രണ്ടാഴ്ചയിലേറെയായി കുടിവെള്ളം കിട്ടാതെ വലയുകയാണ് മുണ്ടയ്ക്കൽ തിരുവാതിര നഗർ മുതൽ പാപനാശം വരെയുള്ള നി‌ർദ്ധനരായ നൂറോളം കുടുംബങ്ങൾ. ഇക്കഴിഞ്ഞ മാർച്ച് 31ന് ഉണ്ടായ കടലാക്രമണത്തെ തുടർന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടായതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണമായിരിക്കുന്നത്. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപണി പുരോഗമിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. കോർപ്പറേഷന്റെ നേതൃത്വത്തിൽ എല്ലാദിവസവും ടാങ്കറുകളിൽ വിതരണം ചെയ്യുന്ന വെള്ളം, ഭക്ഷണം പാകം ചെയ്യാനോ കുടിക്കാനോ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

കിലോമീറ്ററുകൾ സഞ്ചരിച്ച് കുടങ്ങളിലും മറ്റും വെള്ളം ശേഖരിച്ചാണ് പ്രദേശവാസികൾ പാചകത്തിനും മറ്റും ഉപയോഗിക്കുന്നത്. കോർപ്പറേഷനിൽ നിന്ന് കിട്ടുന്ന വെള്ളം ഭൂരിഭാഗം പേരും തുണികഴുകാനും കുളിക്കാനുമാണ് ഉപയോഗിക്കുന്നത്. ഇതിൽ പാചകം ചെയ്താൽ ഭക്ഷണം പെട്ടെന്ന് കേടുവരുമെന്നാണ് പരാതി. പ്രായമായവരും മറ്റ് ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ദൂരെ പോയി വെള്ളം ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിവൃത്തിയില്ലാതെ വരുമ്പോൾ ചിലർ കുപ്പിവെള്ളം വാങ്ങിയാണ് കുടിക്കാൻ ഇവർ ഉപയോഗിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...