വടശ്ശേരിക്കര പഞ്ചായത്തിലെ സമ്പൂർണ്ണ കുടിവെള്ള വിതരണത്തിന് 53.02 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കര പഞ്ചായത്തിലെ സമ്പൂർണ്ണ കുടിവെള്ള വിതരണത്തിന് 53.02 കോടി രൂപ അനുവദിച്ചു. മൈലപ്ര, മലയാലപ്പുഴ, വടശ്ശേരിക്കര പഞ്ചായത്തുകളെ ബന്ധപ്പെടുത്തിയുള്ള ബൃഹത്തായ പുതിയ കുടിവെള്ള പദ്ധതിയാണ് അനുവദിച്ചിരിക്കുന്നത്. ജല ലഭ്യത ഉറപ്പാക്കാൻ മണിയാറിലെ പമ്പ ഇറിഗേഷൻ പദ്ധതിയുടെ ഡാമിൽ നിന്നാണ് ജലം ശേഖരിക്കുന്നത്. പമ്പ ഇറിഗേഷന്റെ മണിയാറിലെ സ്ഥലത്ത് 9 എംഎൽഡി ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കും. ഇവിടെനിന്നും 90 ലക്ഷം ലിറ്റർ വെള്ളമാണ് ശുദ്ധീകരിക്കുക. തുടർന്ന് വിവിധ സ്ഥലങ്ങളിലെ വിതരണ ടാങ്കുകളിൽ എത്തിക്കും.

ശുദ്ധീകരണ പ്ലാൻറ് നിന്നും പേഴുംപാറയിൽ 7 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിലും താഴെ രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ടാങ്കും നിർമ്മിക്കും. പത്താം ബ്ലോക്ക് , അയ്യപ്പ മെഡിക്കൽ കോളേജ്, എന്നിവിടങ്ങളിൽ 4.5 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും സ്ഥാപിച്ചായിരിക്കും പഞ്ചായത്തിലെ ജലവിതരണം സുഗമമാക്കുക. വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ വഴി നടപ്പാക്കുന്ന പദ്ധതി വഴി വടശ്ശേരിക്കര പഞ്ചായത്തിൽ മാത്രം 33205 കണക്ഷനുകൾ നൽകും. കൂടാതെ നിലവിലുള്ള പദ്ധതികളായ അടിച്ചിപ്പുഴ പദ്ധതിവഴി 500 കണക്ഷനുകളും റാന്നി മേജർ കുടിവെള്ള പദ്ധതി വഴി 100 കണക്ഷനുകളും ചിറ്റാറിൽനിന്നും ഉള്ള പദ്ധതി വഴി 50 കണക്ഷനുകളും നൽകും. ഇതിനായി 9.20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ റാന്നി നിയോജകമണ്ഡലത്തിലെ ഉയർന്ന പ്രദേശങ്ങളായ മുക്കുഴി, പേഴും പാറ , മങ്ങാട് മല ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ജലവിതരണം ഉറപ്പാക്കാനാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...