റഷ്യൻ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ; 4 വിമാനങ്ങൾ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : റഷ്യക്ക് മേനേരെ കനത്ത വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. നാല് വിമാനങ്ങൾ കത്തി നശിച്ചു. അതേസമയം ഡ്രോൺ ആക്രമണം തടഞ്ഞതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റഷ്യയുടെ അവകാശവാദം ഉന്നയിച്ചു. സൈന്യം ആക്രമണം ചെറുക്കുകയാണെന്ന് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈയ്നിൽ നിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്കോവ് വിമാനത്താവളമുള്ളത്.

അടുത്ത ആഴ്ചകളിൽ റഷ്യയ്ക്കുള്ളിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനായി സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളുടെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. സ്കോവ് വിമാനത്താവളത്തിൽ നടക്കുന്ന ഡ്രോൺ ആക്രമണം പ്രതിരോധ മന്ത്രാലയം പ്രതിരോധിക്കുകയാണെന്ന് റീജിയണൽ ഗവർണർ മിഖായേൽ വെഡെർനിക്കോവ് ടെലിഗ്രാമിൽ പറഞ്ഞു. സ്‌ഫോടനത്തിന്റെ ശബ്‌ദത്തിന്റേയും വലിയ തീപിടിത്തത്തിന്റേയും വീഡിയോ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആക്രമണത്തേക്കുറിച്ച് റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിൽ നാല് ഇല്യൂഷിൻ 76 ട്രാൻസ്പോർട്ട് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ അധികസമയം അനുവദിച്ചെന്ന വിമർശനവുമായി മന്ത്രി എ പി അനിൽകുമാർ

0
തിരുവനന്തപുരം: വാക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ അധികസമയം അനുവദിച്ചെന്ന വിമർശനവുമായി മന്ത്രി എ...

ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്

0
ആലപ്പുഴ: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്. നെഹ്റു...

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...