പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ പണ വിതരണം തടയാൻ ഡ്രോൺ നിരീക്ഷണം ; അഞ്ച് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി : ഏപ്രിൽ 9-ന് നടക്കുന്ന പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ പണ വിതരണം തടയാൻ ഡ്രോൺ നിരീക്ഷണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വിഭാഗം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മണ്ണാഡിപേട്ട്, മംഗലം മണ്ഡലങ്ങളിൽ നിന്നായി 66,000 രൂപയിലധികം പിടിച്ചെടുത്തു. ഡ്രോൺ വഴി ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഫ്ളയിംഗ് സ്ക്വാഡ് ആണ് പണം പിടിച്ചെടുത്തത്. പ്രതികളെയും പിടിച്ചെടുത്ത തുകയും കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾക്ക് കൈമാറിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പി. ജവഹർ ഒരു പ്രസ്താവനയിൽ പറഞ്ഞു. വോട്ടർമാർക്ക് പൈസ വിതരണം ചെയ്യുന്നുണ്ടോ എന്നറിയാനും വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാനും പുതുച്ചേരിയിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പി ജവഹർ നേരത്തെ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് പണവും മറ്റ് സൗജന്യങ്ങളും വിതരണം ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശത്തെ മുഴുവൻ മണ്ഡലങ്ങളിലും ഡ്രോൺ നിരീക്ഷണ സംവിധാനം വരുന്നത്. 15 രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകർ പുതുച്ചേരിയിൽ എത്തുന്നതിനാലാണ് മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയത്. കേരളം, പുതുച്ചേരി, തമിഴ്‌നാട് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മാഹിയിലാണ് ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ളത്. സുഗമവും പ്രലോഭനരഹിതവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഇത്തരമൊരു നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...