മീ​ന​ച്ചി​ലാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ മീ​ന​ച്ചി​ലാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു. മാ​താ​ക്ക​ല്‍ ക​ന്നു​പ​റ​മ്പി​ല്‍ ഷാ​ഹു​ലി​ന്‍റെ മ​ക​ന്‍ അ​ഫ്സ​ല്‍ (15) ആ​ണ് മ​രി​ച്ച​ത്. തൊ​ടു​പു​ഴ റോ​ഡി​ല്‍ ഇ​ള​പ്പു​ങ്ക​ലി​നു സ​മീ​പ​മാ​ണ് അ​ഫ്സ​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്. ഈ​ല​ക്ക​യം ചെ​ക്ക് ഡാ​മി​ന് സ​മീ​പം മീ​ന​ച്ചി​ലാ​ര്‍ കാ​ണാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു അ​ഫ്സ​ലും അ​നു​ജ​നും സു​ഹൃ​ത്തും. ആ​റി​ന്‍റെ തീ​ര​ത്ത് കൂ​ടി ന​ട​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ല്‍ വീ​ണ ചെ​രു​പ്പെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ അ​ഫ്സ​ല്‍ ക​യ​ത്തി​ല്‍ വീഴുക​യാ​യി​രു​ന്നു.

നാട്ടുകാരും അ​ഗ്നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു മണിക്കൂറിന് ശേഷമാണ് അഫ്സലിനെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാലാ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...