വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : ക്ഷേത്രക്കുളത്തിൽ വീണ കൂട്ടുകാരനെ രക്ഷിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം പുല്ലുപറമ്പിൽ റൊജീഷ് ജേക്കബിന്റെ മകൻ റോൺ റൊജീഷ് (13) ആണ് മരിച്ചത്. പാവംകുളങ്ങര ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്ത് കാൽ കഴുകാനിറങ്ങിയപ്പോൾ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാനായി ചാടിയ റോൺ മുങ്ങിപ്പോകുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിച്ചെങ്കിലും റോൺ മുങ്ങിപ്പോയത് അറിഞ്ഞില്ല. വിവരമറിഞ്ഞ് തെരച്ചിൽ നടത്തി റോണിനെ പുറത്തെടുത്തപ്പോഴേയ്ക്കും മരിച്ചിരുന്നു. താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായർ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് റോൺ. മാതാവ് സൗമ്യ. സഹോദരൻ റെയാൻ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം

0
തിരുവനന്തപുരം : അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യുഡിഎഫും ഒരു വിഭാഗം...

അടൂരില്‍ ടിപ്പര്‍ ലോറികളുടെ നിയമലംഘനം തടയാന്‍ കര്‍ശന നടപടികളുമായി ട്രാഫിക് പോലീസ്

0
അടൂര്‍:  അമിതഭാരം കയറ്റിയും നിയമങ്ങള്‍ പാലിക്കാതെയും നിരത്തുകളില്‍ പായുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെ...

അച്ഛന്റെ മരണം സംഭവിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ; ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

0
കോഴിക്കോട് : ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി യുവാവ്. അച്ഛന്റെ മരണം...

മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്ന് കാല്‍ വഴുതിവീണു ; 16കാരന്‍ മരിച്ചു

0
മലപ്പുറം : മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്നും കാല്‍ വഴുതി വീണു...