ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങി ; മദ്യലഹരിയിൽ പരാക്രമവും , എസ്ഐ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കുറ്റ്യാടി: ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങിയ എസ്ഐ പിടിയിൽ. മദ്യലഹരിയിൽ ചുരംറോഡിലെ ഹോട്ടലിലും തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോ പരിസരത്തും പരാക്രമം കാണിച്ച ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്ഐ അനിൽകുമാറിനെയാണ് പൊലീസ് പിടികൂടിയത്. തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്ന് ആണ് ഇയാളെ പിടികൂടിയത്. പക്രംതളം ചുരം പത്താംവളവിനു സമീപത്തെ ഹോട്ടലിലും തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോ പരിസരത്തും ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുടുംബത്തോടൊപ്പം പക്രംതളം ചുരത്തിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനുശേഷം ഹോട്ടൽ ഉടമയുമായി വാക്തർക്കത്തിലേർപ്പെടുകയും ഹെൽത്ത് ഇൻസ്പെക്ടറാണെന്നു പറഞ്ഞ് പണം കൊടുക്കാതെ ഹോട്ടലുടമയെ അസഭ്യം പറഞ്ഞ് സ്ഥലം വിടുകയുമായിരുന്നു.

വിവരമറിഞ്ഞ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോ പരിസരത്തുവെച്ച് എസ്ഐയും കുടുംബവും സഞ്ചരിച്ച ടാക്സി കാർ തടഞ്ഞുനിർത്തി. നാട്ടുകാരുടെയും കസ്റ്റഡിയിലെടുക്കാനെത്തിയ തൊട്ടിൽപ്പാലം പോലീസിന്റെയും നേർക്ക് അസഭ്യവർഷം തുടർന്ന ഇയാളെ പോലീസ് ബലം പ്രയോഗിച്ച് തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യലിനിടെയാണ് ന്യൂമാഹി സ്റ്റേഷൻ എസ്ഐ അനിൽകുമാറാണ് പിടിയിലായിരിക്കുന്നതെന്ന് മനസ്സിലായത്. വൈദ്യപരിശോധനയ്ക്കായി കുറ്റ്യാടി താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴും ഇയാൾ ബഹളം തുടരുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസ് ചാർജ് ചെയ്തതിനുശേഷം ജാമ്യത്തിൽ വിട്ടയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...