മാരകശേഷിയുള്ള മയക്കുമരുന്നുമായി ഹരിപ്പാട്ട് യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : മാരകശേഷിയുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ മെഥിലിന്‍ ഡയോക്സിമെത്ത് ആംഫിറ്റമിന്‍ (എം ഡി എം എ) എന്ന മാരക ഇനത്തില്‍പ്പെട്ട ലഹരിമരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

ആലപ്പുഴയില്‍ കാര്‍ത്തികപ്പള്ളി മഹാദേവികാട് വാഗസ്ഥാനത്ത് ശ്രീമന്ദിരം അതുല്‍ദേവ് (അമ്പാടി-24) ആണ് ജില്ലാ ആന്റിനാര്‍ക്കോട്ടിക് ഭാഗവും തൃക്കുന്നപ്പുഴ പോലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ബാഗിനുള്ളില്‍ അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന 18 ഗ്രാം തൂക്കം വരുന്ന ലഹരിമരുന്നു കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്നെത്തിച്ചാണ് വില്‍പ്പന. ആലപ്പുഴ ജില്ലയിലെ യുവാക്കളെയും വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച്‌ അന്യസംസ്ഥാനങ്ങളില്‍ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പ്പെട്ട എം ഡി എം എം, എല്‍ എസ് ഡി തുടങ്ങിയവ എത്തുന്നതായി ജില്ലാ പോലീസ് മേധാവി ജി ജയദേവിന് ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി, എം ആര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും തൃക്കുന്നപ്പുഴ സി ഐ ടി ദിലീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരിമരുന്ന് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...