മഞ്ചേശ്വരത്ത് രണ്ട് കിലോ കഞ്ചാവും 143 മില്ലി ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം:മഞ്ചേശ്വരത്ത് രണ്ട് കിലോ കഞ്ചാവും 143 മില്ലി ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍. മൊറത്തണയിലെ അസ്‌ക്കറി(26)നെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ യുവാവ് കഞ്ചാവ് കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയതായിരുന്നു പോലീസ്. റോഡരികിലെ ഒരു ഷെഡില്‍ നില്‍ക്കുകയായിരുന്ന അസ്‌ക്കര്‍ പോലീസിനെ കണ്ടതോടെ ഓടുകയായിരുന്നു. അസ്‌ക്കറിനെ പിന്തുടര്‍ന്ന് പിടികൂടുകയും ഷെഡിനകത്ത് പരിശോധിച്ചപ്പോള്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവും ഹാഷിഷും കണ്ടെത്തുകയുമായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. മഞ്ചേശ്വരം എസ്.ഐ രാഘവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശോഭ്, നിശാന്ത്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...