കോഴിക്കോട് : നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. അമ്പായത്തോട് ഷാനിദ് മന്‍സിലില്‍ നംഷിദിനെ (35) ആണ് താമരശ്ശേരി ചുങ്കത്തെ പഴയ ചെക്‌പോസ്റ്റിനടുത്തുള്ള വർക്ക്‌ഷോപ്പില്‍വെച്ച് പോലീസ് പിടികൂടിയത്. 7.060 ഗ്രാം എംഡിഎംഎയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. എംഡിഎംഎ കാറില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കാറിന്റെ എസി വെന്റില്‍ ഇത് ഒളിപ്പിച്ച് കടത്തുകയായിരുന്നു. ഡാഷ്ബോര്‍ഡിനുള്ളില്‍ നിന്ന് പാക്കിംഗ് സാധനങ്ങളും ത്രാസും കണ്ടെടുത്തു.
ബംഗളൂരുവില്‍ നിന്ന് മൊത്തവിലയ്ക്ക് വാങ്ങി നാട്ടിലെത്തിച്ച് വില്‍ക്കുകയാണ് ഇവരുടെ രീതി. ഗ്രാമിന് 1000 രൂപ നല്‍കി ഏജന്റുമാര്‍ മുഖേന എത്തിക്കുന്ന എംഡിഎംഎ അയ്യായിരം രൂപയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. രണ്ട് മാസമായി എക്സൈസും പോലീസും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരിവില്‍പ്പന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന നംഷിദ് ലോക്ഡൗണ്‍ കാലത്ത് നാട്ടിലെത്തിയ ശേഷമാണ് ലഹരി വില്‍പ്പനയിലേക്ക് തിരിഞ്ഞത്. മയക്കുമരുന്ന് കടത്തിയ KL 14 H 1600 നമ്പറുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























