കോഴിക്കോട് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ലഹരിക്കേസ് പ്രതി കർണാടകയിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ലഹരിമരുന്ന് കേസിലെ മുഖ്യപ്രതിയെ പത്ത് ദിവസത്തിന് ശേഷം പോലീസ് പിടികൂടി. മുക്കം സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് കർണാടകയിലെ കൽബുർഗിയിൽ വെച്ച് പിടിയിലായത്. ഏകദേശം 3 കിലോയോളം എംഡിഎംഎ വിൽപന നടത്തിയ കേസിലെ പ്രതിയാണ് മുഹമ്മദ് ഹനീഫ. വലിയൊരു ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ഇയാളെ ഏപ്രിൽ രണ്ടാം തീയതിയാണ് പോലീസ് പിടികൂടുന്നത്. ഈ ലഹരിമരുന്ന് എത്തിച്ചതിന്റെ ഉറവിടം കണ്ടെത്താനായി ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.

കഴിഞ്ഞ മെയ് 23-ാം തീയതി ഗുജറാത്തിലെ വടോതരയ്ക്ക് സമീപം ട്രെയിനിൽ വെച്ചാണ് അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് ഹനീഫ ചാടിപ്പോയത്. പ്രതിയെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവിൽ പത്ത് ദിവസത്തിന് ശേഷം ഇന്ന് പുലർച്ചെയോടെയാണ് മുക്കം പോലീസ് പ്രതിയെ വലയിലാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...