കൊളുക്കുമലയിൽ കൊക്കയിലേക്ക് ചാടിയ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി ; മരിച്ചത് ചെന്നൈ സ്വദേശി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കൊളുക്കുമലയിൽ കൊക്കയിലേക്ക് ചാടിയ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശിയായ ദ്രവിനീഷ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ട്രക്കിങ്ങിനായി എത്തിയ ദ്രവിനീഷ്, കൂടെയുണ്ടായിരുന്നവർക്കൊപ്പം നിൽക്കുന്നതിനിടെ പെട്ടെന്ന് മുന്നോട്ട് ഓടി വലിയ താഴ്ചയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. തമിഴ്‌നാടിന്റെ ഭാഗമായുള്ള അഗാധമായ കൊക്കയിലേക്കാണ് യുവാവ് പതിച്ചത്. കേരള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വടം കെട്ടി താഴ്ചയിലേക്ക് ഇറങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അതീവ ദുഷ്കരമായ സ്ഥലമായതിനാൽ മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രണയ നൈരാശ്യത്തെത്തുടർന്നുള്ള ആത്മഹത്യയാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചെന്നൈയിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ സംഘത്തോടൊപ്പമാണ് ദ്രവിനീഷ് കൊളുക്കുമലയിൽ എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...