Tuesday, April 23, 2024 2:18 pm

മയക്കുമരുന്ന് കേസില്‍ പ്രതിയായ തിരുവനന്തപുരം നഗരസഭാ ജീവനക്കാരന്‍ ഇപ്പോഴും ജോലിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കഠിനംകുളം പോലീസിന്റെ പിടിയിലായ നഗരസഭ ജീവനക്കാരനെ പത്ത് ദിവസം കഴിഞ്ഞിട്ടും ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തില്ലെന്ന് ആരോപണം. ഇക്കഴിഞ്ഞ 17നാണ് സ്വകാര്യ റിസോര്‍ട്ടില്‍ പാര്‍ട്ടിക്കിടെ വിതരണം ചെയ്യാനെത്തിച്ച മാരക ലഹരി വസ്തുവായ എം.ഡി.എം.എയുമായി തിരുവനന്തപുരം നഗരസഭാ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ കഠിനംകുളം പോലീസ് പിടികൂടിയത്. നഗരസഭാ ജീവനക്കാരനായ ആനാവൂര്‍ ആലത്തൂര്‍ സരസ്വതി മന്ദിരത്തില്‍ ശിവപ്രസാദ്(29), വെഞ്ഞാറമൂട് തേമ്പാമൂട് കുളത്തിന്‍കര കൊതുമല വീട്ടില്‍ അജ്മല്‍(24) എന്നിവരാണ് പിടിയിലായത്.

സംഭവം നടന്ന് റിമാന്‍ഡ് ഉള്‍പ്പെടയുള്ള നടപടികള്‍ നടന്നിട്ടും ആറന്നൂര്‍ വാര്‍ഡിലെ ബില്‍ കളക്ടര്‍ കൂടിയായ ശിവപ്രസാദിനെ സസ്‌പെന്‍ഡ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷം. ഭരണപാര്‍ട്ടിയുടെ ആളായത് കൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ വിമുഖത കാണിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. സാധാരണ ഏതെങ്കിലും കേസില്‍ നഗരസഭാ ജീവനക്കാരനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം പോലീസിന്റെ പക്കല്‍ നിന്നുള്ള വിവരശേഖരത്തിന്റേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ഉത്തരവ്.

എന്നാല്‍ 10 ദിവസം കഴിഞ്ഞിട്ടും സസ്പെന്‍ഡ് ചെയ്യേണ്ട അഡിഷണല്‍ സെക്രട്ടറി ഇത് ചെയ്തില്ലെന്നാണ് ആരോപണം. പിടിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം പ്രതിയുടെ പക്കലുണ്ടായിരുന്ന ബില്‍ തുക മറ്റൊരാളെ വെച്ച്‌ നഗരസഭയില്‍ അടച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. നികുതി തട്ടിപ്പിന് ശേഷം അന്ന് ശേഖരിക്കുന്ന ബില്‍ തുക അന്ന് തന്നെ ഒടുക്കണമെന്ന സര്‍ക്കുലര്‍ ഉണ്ടായിരുന്നെങ്കിലും അത് പാലിക്കാതെ രണ്ട് ദിവസത്തെ ബില്‍ തുക കൈയില്‍ വെച്ചിരുന്ന് അടച്ചതും വീഴ്ചയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുവതിയുടെ കൊലപാതകത്തില്‍ വ്യാജപ്രചാരണം ; ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ കേസെടുത്തു

0
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ 45കാരിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്...

കെ സുധാകരൻ്റെ ഡൽഹിയിലെ മുൻ പിഎ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

0
കണ്ണൂർ : കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ്റെ ...

മോദി പുതിന്റെ പുതിയ പതിപ്പ് – ശരത് പവാര്‍

0
അമ്രാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനുമായി താരമ്യപ്പെടുത്തി...

ലോക പുസ്തക ദിനാഘോഷം സംഘടിപ്പിച്ച് പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറി

0
പത്തനംതിട്ട : ലോക പുസ്തക ദിനം പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറിയുടെ...