മാധ്യമവിലക്ക് വാച്ച്‌ ആന്റ് വാര്‍ഡിന് സംഭവിച്ച പിശകാണ് : ന്യായീകരണവുമായി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ ആരംഭിച്ചതോടെ സമ്മേളനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടയില്‍ നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ വിശദീകരണവുമായി സ്പീക്കര്‍ രംഗത്തത്തി. മാധ്യമവിലക്ക് വാച്ച്‌ ആന്റ് വാര്‍ഡിന് സംഭവിച്ച പിശകാണെന്നാണ് വിശദീകരണം. രാവിലെ സഭയിലെത്തിയ മാധ്യമങ്ങള്‍ക്ക് വലിയ തോതിലുള്ള  വിലക്കായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. മീഡിയ റൂമില്‍ മാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്.

പ്രതിപക്ഷനേതാവിന്റെയും മന്ത്രിമാരുടെയും ഓഫീസിലേയ്ക്ക് പോകാന്‍ അനുമതി നിഷേധിച്ചു. പി ആര്‍ ഡി ഔട്ട് മാത്രമായിരുന്നു നല്‍കിയത്. സഭയ്ക്കുള്ളിലെ പ്രതിപക്ഷപത്തിന്റെ പ്രതിഷേധ ദൃശ്യങ്ങള്‍ ഒഴിവാക്കി ഭരണപക്ഷത്തെ ദൃശ്യങ്ങള്‍ മാത്രമാണ് പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സംഭവം അന്വേഷിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പിന്നാലെ സ്പീക്കറുടെ പ്രസ് സെക്രട്ടറി മീഡിയ റൂമിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെത്തുടര്‍ന്നും മാധ്യമങ്ങളെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിച്ചില്ല. മാധ്യമങ്ങള്‍ക്ക് സ്വന്തം നിലയില്‍ പ്രസ് ഗ്യാലറിയില്‍ നിന്ന് ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...