കൃഷ്ണപുരത്ത് ഗുണ്ടസംഘം നാല് വീടുകള്‍ അടിച്ചുതകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

കായംകുളം : കൃഷ്ണപുരത്ത് ഗുണ്ടസംഘം നാല് വീടുകള്‍ അടിച്ചുതകര്‍ത്തു. കൃഷ്ണപുരം പ്ലാങ്കീഴില്‍ തറയില്‍ ശരത്, അയല്‍വാസികളായ രാജേഷ്, രാകേഷ്, മനാഫ് എന്നിവരുടെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കസ്റ്റഡിയിലായതായി സൂചന. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശരത്തിന്റെ വീട്ടിലെ ജനലും കതകും അടിച്ചുതകര്‍ത്ത സംഘം വീടിന്റെ മുന്‍വശത്തിരുന്ന പെട്ടി ഓട്ടോയും രണ്ട് ബൈക്കുകളും തല്ലിത്തകര്‍ത്തു. അയല്‍വാസികളുടെ വീടുകള്‍ക്കും കാര്യമായ നാശം സംഭവിച്ചു.

ശരത്തിന്റെ പത്തുവയസ്സുള്ള മകനെ കഴിഞ്ഞദിവസം റോഡില്‍വെച്ച്‌ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ മര്‍ദിച്ചിരുന്നു. സംഭവംകണ്ട നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. ഇതു സംബന്ധിച്ച്‌ ശരത് പോലീസില്‍ പരാതിനല്‍കാന്‍ പോയ സമയത്താണ് 20ഓളം വരുന്ന ഗുണ്ടസംഘം വീടുകള്‍ക്കുനേരെ ആക്രമണം നടത്തിയത്. പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ...

മെസ്സി വിവാദം : 22.6 കോടിയുടെ നികുതിവെട്ടിപ്പിൽ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു ; എസ്.ഐ.ടി

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ...

ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

0
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’...

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...