എഴര ലക്ഷത്തിലേറെ വിലമതിക്കുന്ന കറുപ്പുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : എഴര ലക്ഷത്തിലേറെ വിലമതിക്കുന്ന മാരക ലഹരി വസ്തുവായ ഒപിയമ്മുമായി രാജസ്ഥാന്‍ സ്വദേശി പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ നാരു റാം ആണ് പാലക്കാട് അറസ്റ്റിലായത്. 75 ഗ്രാം ഒപിയമ്മാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പാലക്കാട്‌ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഹിസാര്‍ എക്സ്‌ പ്രസ്സില്‍ പരിശോധന നടത്തുന്നതിനിടയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ആര്‍.പി.എഫും എക്‌സൈസ് സര്‍ക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാരു റാം അറസ്റ്റിലായത്. പിടിക്കപ്പെടും എന്നറിഞ്ഞതോടെ ഇയാള്‍ ട്രെയിനില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിയെ പ്ലാറ്റ് ഫോമില്‍ വെച്ച്‌ എക്സൈസ് സംഘം പിടിക്കുകയായിരുന്നു. രാജസ്ഥാനിലെ ജോദ്പൂര്‍ നിന്നും കറുപ്പ് വാങ്ങി കോയമ്പത്തൂരിലേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍.

പ്രതിയെപ്പറ്റി കൂടുതല്‍ അന്വേഷിക്കുമെന്നും സമാനമായ കുറ്റം ഇതിന് മുമ്പ് ചെയ്തിട്ടുണ്ടോ, മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണോ എന്ന് അന്വേഷിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍.പി.എഫും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...