കനത്ത മഴ വെള്ളക്കെട്ട് എ.സി റോഡില്‍ ഗതാഗതം നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വെള്ളം കയറി ആലപ്പുഴ -ചങ്ങനാശേരി, അമ്പലപ്പുഴ – തിരുവല്ല, എടത്വ – ഹരിപ്പാട്​ പാതകളില്‍ ഗതാഗതം നിലച്ചു. കെഎസ്​ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. അമ്പലപ്പുഴ – തിരുവല്ല റൂട്ടുകളില്‍ ബസ്‌ ഇല്ലാത്തതിനാല്‍ ആലപ്പുഴ ഡിപ്പോയില്‍ നിന്ന്‌ മുഹമ്മ – കുമരകം വഴി കോട്ടയത്തേക്ക്‌ വൈകിട്ടോടെ ഒമ്പത്‌ അധിക സര്‍വീസുകള്‍ തുടങ്ങി.

പമ്പാനദി കരകവിഞ്ഞ്​ – അമ്പലപ്പുഴ – തിരുവല്ല പാതയില്‍ നെടുമ്പ്രത്തും ചക്കുളത്തുകാവിലും വെള്ളംകയറി. റോഡരിലെ വീടുകളിലും വെള്ളം കയറി. നെടുമ്പ്രത്താണ്​​ വെള്ളം കൂടുതലുള്ളത്​. റോഡിന്റെ ഒരുഭാഗത്ത് താഴ്‌ചയായതിനാല്‍ വാഹനങ്ങള്‍ക്ക്​ കടന്നുപോകാന്‍ സാധിക്കില്ല. വെള്ളം ഇനിയും കൂടിയാല്‍ വാഹനഗതാഗതം പൂര്‍ണമായും നിരോധിക്കേണ്ടിവരും. എടത്വ – ഹരിപ്പാട് റൂട്ടിലും വെള്ളംകയറി കെഎസ്​ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. എടത്വ ഭാഗത്തുനിന്നുള്ള ബസുകള്‍ ചക്കുളത്തുകാവ്​ ജങ്​ഷന്‍വരെയും ഹരിപ്പാട്​ ഡിപ്പോയില്‍നിന്നും വീയപുരം വരെയും സര്‍വീസ്​ നടത്തുന്നുണ്ട്​.

എസി റോഡില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ 11 ഇടങ്ങളി‌ലാണ്​ വെള്ളംകയറിയത്​. ഒന്നാങ്കര, പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, മുട്ടാര്‍ ജങ്​ഷന്‍‌, കിടങ്ങറ, പാറക്കല്‍ കലുങ്ക്​, മനക്കച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ്​ ഗതാഗത തടസമുള്ളത്​. പലയിടത്തും ഒരുകിലോമീറ്റര്‍ ദൂരത്തിലാണ്​ വെള്ളം. താല്‍ക്കാലിക പാത ഒരുക്കിയ മാമ്പുഴക്കരിഭാഗത്തും വെള്ളത്തിന്റെ ഒ​ഴുക്ക്​ ശക്തമാണ്​. വെള്ളം കയറിയ താല്‍ക്കാലിക പാതയിലുടെ വലിയ വാഹനങ്ങളടക്കം ഓടിയാല്‍ ബലക്ഷയമുണ്ടാകുമെന്ന്​ ആശങ്കയുണ്ട്​. പള്ളിക്കൂട്ടുമ്മ പമ്പ് ഹൗസിനുസമീപം റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത് ഇരുചക്ര വാഹനയാത്രക്കാരെ വലച്ചു. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ്​ വര്‍ധിച്ചതിനാല്‍ ആലപ്പുഴ – ചങ്ങനാശേരി റോഡില്‍ രാ​ത്രി ഒമ്പത്​ മുതല്‍ രാവിലെ ആറുവരെ രാ​ത്രികാല യാത്രാനിരോധനമുണ്ട്​. ഇത്​ വരുംദിവസങ്ങളിലും തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...