ഒരു ഓട്ടോറിക്ഷയില്‍ 16 പേര്‍; കയ്യോടെ പൊക്കി എംവിഡി ; 4000 രൂപ പിഴ, ലൈസന്‍സ് പോകും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഇടയിലാണ് കുട്ടികളെ കുത്തി നിറച്ച്‌ പോകുന്ന ഓട്ടോറിക്ഷ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. വാഹനം നിര്‍ത്തിച്ച്‌ പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ഓട്ടോറിക്ഷയില്‍ ഉണ്ടായത് 16 പേര്‍. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് എംവിഡി.

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെ വേങ്ങര കുറ്റൂര്‍ നോര്‍ത്തിലാണ് കുട്ടികളെ കുത്തിനിറച്ച്‌ പോയ ഓട്ടോറിക്ഷ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. 15 സ്കൂള്‍ കുട്ടികളാണ് ഓട്ടോയിലുണ്ടായത്. ഓട്ടോ റിക്ഷയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇതിന്റെ ടാക്‌സ് അടച്ചിട്ടില്ലെന്നും വ്യക്തമായി.

ഇതോടെ 4000 രൂപ പിഴ ചുമത്തി. സുരക്ഷിതമല്ലാതെ വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. ഡ്രൈവിങ് ടെസ്റ്റ് കുറച്ച്‌ സമയത്തേക്ക് നിര്‍ത്തിവെച്ച്‌ കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള നടപടികള്‍ ഉ​ദ്യോ​ഗസ്ഥര്‍ സ്വീകരിച്ചു. ഓട്ടോ റിക്ഷയില്‍ ഉണ്ടായിരുന്ന മുഴുവന്‍ കുട്ടികളെയും മറ്റ് വാഹനങ്ങളിലൂടെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...