ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. കഴിഞ്ഞദിവസം എംഡിഎംഎയുമായി അറസ്റ്റിലായ വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഷർഫിൻ സെബാസ്റ്റ്യന്റെ കൂട്ടാളിയായ എഴുമറ്റൂർ സ്വദേശി സുമിത് മോഹനനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുമിത് മോഹനനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട എഴുമറ്റൂർ സ്വദേശിയും ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ്’ എന്ന വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഷർഫിൻ സെബാസ്റ്റ്യൻ നേരത്തെ എംഡിഎംഎയുമായി പെരുമ്പെട്ടി പോലീസിന്റെ പിടിയിലായിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി കടത്തിലെ കൂട്ടാളിയായ സുമിത് മോഹനനെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും.

നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നയാൾ എന്ന രീതിയിൽ സജീവമായിരുന്ന എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനെ പെരുമ്പെട്ടി പോലീസാണ് ആദ്യം അറസ്റ്റ് ചെയ്തത്. ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവും തടയാൻ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളുടെ ഭാഗമായാണ് ഇയാൾ വലയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പ്രത്യേക റെയ്ഡിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയിൽ നിന്നും 1.5 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ നടന്ന ഈ ലഹരി കടത്തിനെക്കുറിച്ച് പെരുമ്പെട്ടി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇപ്പോൾ കളമശ്ശേരിയിൽ നിന്ന് കൂട്ടാളിയും പിടിയിലായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...