സൗദി : മദീന പ്രവിശ്യയിൽ ഹാഷിഷ് കടത്തിയ കേസിൽ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫിറാസ് ബിൻ അഹമ്മദ് ബിൻ സ്വാലിഹ് അസ്സബാഹ് എന്ന സൗദി പൗരന്റെ വധശിക്ഷയാണ് ഇന്ന് നടപ്പിലാക്കിയത്. രണ്ടാമതും ലഹരിക്കടത്ത് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്. സുരക്ഷാസേന അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കൃത്യമായ അന്വേഷണം നടത്തുകയും ക്രിമിനൽ കോടതിയിൽ കുറ്റം തെളിയുകയുമായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധിച്ച ശിക്ഷ സ്ഥിരീകരിച്ചതിനെ തുടർന്ന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ നടപ്പാക്കിയത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































