മയക്കുമരുന്നു വിൽപ്പന : രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ യുവതീ യുവാക്കൾക്ക് മയക്കുമരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് ഇതര സംസ്ഥാനക്കാരെ എക്സൈസ് പിടികൂടി. സീപോർട്ട് – എയർപോർട്ട് റോഡ് വള്ളത്തോൾ നഗറിന് സമീപം ഉള്ള കെട്ടിടത്തിൽ വെച്ചാണ് അസം സ്വദേശികളായ ‘കമ്പൂത്തർ ഭായി’ ഭായി എന്നറിയപ്പെടുന്ന ജഹിദുൾ ഇസ്ലാം, റംസാൻ അലി എന്നിവരെയാണ് ചൈനാ വൈറ്റ് വിഭാഗത്തിൽപ്പെടുന്ന അതിമാരക മയക്കു മരുന്നായ ഹെറോയിനുമായി അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 16 ഗ്രാം ഹൊറോയിൻ, 0.7 ഗ്രാമിലേറെ മെത്താംഫിറ്റമിൻ, 30 ഗ്രാമോളം കഞ്ചാവ് എന്നിവ എക്സൈസ് പിടികൂടി.

എക്സൈസ് സ്പെഷ്യൽ ഇന്‍റലിജൻസ് സ്ക്വാഡ് ടീമിലെ ഇൻസ്പെക്ടർ സിജോ വർഗ്ഗീസ്, പ്രിവന്‍റീവ് ഓഫീസർ എൻ.ഡി.ടോമി, സിവിൽ എക്സൈസ് ഓഫീസർ രജിത്ത്.ആർ.നായർ, ഐബി പ്രിവന്‍റീവ് ഓഫീസർ എൻ.ജി.അജിത്ത് കുമാർ, എറണാകുളം സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ സേതുലക്ഷമി, സിവിൽ എക്സൈസ് ഓഫീസർമാരായ സെയ്ദ്.വി.എം, വിമൽരാജ്.ആർ, ബൈജു.എം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...