ലഹരി ഉപയോ​ഗിച്ച്‌ മോഷ്ടിക്കാന്‍ കയറി കള്ളന്‍ കടയില്‍ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ലഹരി ഉപയോ​ഗിച്ച്‌ മോഷ്ടിക്കാന്‍ കയറി കള്ളന്‍ കടയില്‍ കുടുങ്ങി. കടയ്ക്കുള്ളില്‍വെച്ച്‌ ‘ഓഫായി’ പോയ ഇയാളെ പുറത്തെത്തിക്കാനാവാതെ കൂടെയുണ്ടായിരുന്ന മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. രാവിലെ കട തുറക്കാനെത്തിയ കടയുടമയാണ് പാതിമയക്കത്തില്‍ കിടക്കുന്ന മോഷ്ടാവിനെ കണ്ടത്. അസം മിലന്‍പുര്‍ സ്വദേശിയായ പ്രസാദ് അലോക് (39) ആണ് കഞ്ചാവടിച്ച്‌ പിടിയിലായത്. മാള പഴൂക്കരയിലെ സീസ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞദിവസം രാത്രി മോഷണശ്രമം നടന്നത്. കടയുടെ വാതില്‍ കുത്തിത്തുറന്ന് മൂന്ന് മോഷ്ടാക്കള്‍ അകത്തുകടന്നത്.

പ്രസാദ് അലോക് കഞ്ചാവ് പോലുള്ള മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. ലഹരി തലക്കു പിടിച്ചതോടെ പുറത്തേക്കിറങ്ങാനായില്ല. കൂടെയുള്ളവര്‍ ഇയാളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പ്രസാദിനെ അവിടെ ഉപേക്ഷിച്ച്‌ അവര്‍ തടിതപ്പി. രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് കുത്തിത്തുറന്നത് കണ്ടതും അകത്ത് ശബ്ദം കേട്ടതും. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. പിടിയിലായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം. മാള പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...