കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളാണ് അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിൽ ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന്‍റെ അനുമതിയോടെ സുരക്ഷാ ടീമുകൾ സാൽമിയ പ്രദേശത്ത് റെയ്ഡ് നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയം നൽകിയ വിവരമനുസരിച്ച് ഈ ഓപ്പറേഷനിൽ ഏകദേശം 5,00,000 ക്യാപ്റ്റഗൺ ഗുളികകളും, 1,00,000 ലൈറിക കാപ്സ്യൂളുകളും വെടിയുണ്ടകളുള്ള രണ്ട് തോക്കുകളും പിടിച്ചെടുത്തു. കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്നുകൾ എത്താൻ സാധ്യതയുണ്ടെന്ന അയൽരാജ്യത്ത് നിന്നുള്ള രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഉടൻ സുരക്ഷാ നിരീക്ഷണം ശക്തിപ്പെടുത്തുകയും സംശയിക്കുന്നവരെ നിരീക്ഷിക്കുകയും ചെയ്തു. മയക്കുമരുന്ന് കേസുകളിൽ മുമ്പ് ശിക്ഷിക്കപ്പെട്ട രണ്ട് വ്യക്തികളാണ് ഇതിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























