കാ​റി​ല്‍ ക​ട​ത്തി​യ മാ​ര​ക ഇ​ന​ത്തി​ല്‍​പെ​ട്ട എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന് എ​ക്സൈ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ആ​ലു​വ: കാ​റി​ല്‍ ക​ട​ത്തി​യ മാ​ര​ക ഇ​ന​ത്തി​ല്‍​പെ​ട്ട എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന് എ​ക്സൈ​സ് പി​ടി​കൂ​ടി. മയ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ടി.​എ. അശോ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ലു​വ​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പരിശോധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

ആമ്പല്ലൂരില്‍ വാടകക്ക് താമസിക്കുന്ന കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പില്‍ പ്രണവ് പൈലി (23), ഇയാളുടെ ഭാര്യ പാലക്കാട് കഞ്ചിക്കോട് ഐ.ടി.ഐ ഹില്‍വ്യു നഗറില്‍ താമസിക്കുന്ന കസ്തൂരി മണി (27), ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം കൊച്ചുകരോട്ട് വീട്ടില്‍ മാര്‍വിന്‍ ജോസഫ് (23) എന്നിവരാണ് 20 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തൃശൂര്‍ പൂങ്കുന്നത്ത് സാമൂഹ്യ ക്ഷേമവകുപ്പ് ഓഫീസില്‍ ക്ലര്‍ക്കാണ് പിടിയിലായ മാര്‍വിന്‍ ജോസഫ്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​ഡം​ബ​ര വാ​ഹ​ന​വും ക​സ്‌​റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന​തും ഉ​പ​യോ​ഗി​ച്ചാ​ല്‍ ദീ​ര്‍​ഘ​നേ​രം ല​ഹ​രി കി​ട്ടു​ന്ന​തു​മാ​യ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​ണ് എം.​ഡി.​എം.​എ. 10ഗ്രാം ​വ​രെ കൈ​വ​ശം ​വെ​ക്കു​ന്ന​തു​പോ​ലും 20 വ​ര്‍​ഷം​വ​രെ ക​ഠി​ന​ത​ട​വ് ല​ഭി​ക്കാ​വു​ന്ന കുറ്റകൃ​ത്യ​മാ​ണ്. ഇ​വ​ര്‍ മു​മ്പും പ​ല പ്രാ​വ​ശ്യം എം.​ഡി.​എം.​എ ക​ട​ത്തി​യ​താ​യി എ​ക്​​സൈ​സ്​ അ​ധി​കൃ​ത​ര്‍ പറഞ്ഞു. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ വാ​ങ്ങു​ന്ന എം.​ഡി.​എം.​എ കേ​ര​ള​ത്തി​ല്‍ വ​ന്‍ വി​ല​യ്​​ക്കാ​ണ് ഇ​വ​ര്‍ വി​ല്‍​പ​ന നട​ത്തു​ന്ന​ത്. അ​ങ്ക​മാ​ലി, കാ​ല​ടി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​ക്കു​ന്ന​തെ​ന്ന് പ്ര​തി​ക​ള്‍ എക്‌സൈസിനോ​ട്‌ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം അ​സി. എ​ക്‌​സൈ​സ് ക​മ്മീഷ​ണ​ര്‍ ടി.​എ​സ്. ശ​ശി​കു​മാ​റി​ന്റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ആ​ലു​വ എക്‌സൈ​സ് സി.​ഐ ജി. ​കൃ​ഷ്‌​ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ എം.​എം. അ​രു​ണ്‍​ കു​മാ​ര്‍, പി.​എ​സ്. ബ​സ​ന്ത്കു​മാ​ര്‍, സ​ജോ വ​ര്‍​ഗീ​സ്, അഖില്‍, ച​ന്തു​ലാ​ല്‍, പ്ര​ദീ​പ്‌ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

1996 ജൂലൈ 29 വൈകിട്ട് 3:50 : റാന്നിയെ രണ്ടായി വിഭജിച്ചുകൊണ്ട് വലിയപാലം പമ്പാനദിയില്‍...

0
റാന്നി: ​1996 ജൂലൈ 29 വൈകിട്ട് 3:50. പ്രകൃതിപോലും കനത്ത മഴയിൽ...

കടിച്ച മൂർഖൻ പാമ്പുമായി യുവാവ് ആശുപത്രിയിൽ

0
പട്ന: ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ സദർ ആശുപത്രിയിൽ കടിച്ച...

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

0
ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്....

സതീശൻ സർക്കാരിനെതിരെ ചോദ്യങ്ങളുമായി സിപിഎം

0
തിരുവനന്തപുരം: രാജ്യത്തെ വൻ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നരേന്ദ്ര മോദിക്ക് മുട്ടുമടക്കേണ്ടി...