ന്യൂയോർക്ക്: മദ്യപിച്ച് ഫിറ്റായതിന് പിന്നാലെ അമിത വേഗതയിൽ 64കാരൻ കാർ ഇടിച്ച് കൊലപ്പെടുത്തിയത് 4 പേരെ. അമേരിക്കയിലെ ലോംഗ് ഐലൻഡിലെ സലൂണിലേക്ക് ഇയാൾ ഓടിച്ച കാർ എത്തിയത് 125 കിലോമീറ്റർ വേഗതയിലാണ്. 9 പേർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. എന്നാൽ സംഭവത്തിൽ കുറ്റം ചെയ്തിട്ടില്ലെന്നാണ് 64കാരന്റെ വാദം. വ്യാഴാഴ്ചയാണ് 64കാരനായ സ്റ്റീവൻ ഷെവാലിയുടെ കേസ് കോടതിയിലെത്തിയത്. ജൂൺ 28നായിരുന്നു അപകടമുണ്ടായത്. ഇത് ആദ്യമായല്ല മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് 64കാരൻ കോടതി കയറുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ അടക്കം നാല് പേരുടെ ജീവനാണ് 64കാരന്റെ അശ്രദ്ധയിൽ പൊലിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ 64കാരൻ ആശുപത്രി വിട്ട ശേഷമാണ് ഇയാളെ പൊലീസ് കോടതിയിലെത്തിച്ചത്. ഇയാൾക്ക് ജാമ്യം പോലും അനുവദിക്കാതെയാണ് കോടതി ജയിലിൽ അടച്ചിരിക്കുന്നത്. അപകടത്തിന് മുൻപ് ലോംഗ് ഐലൻഡിൽ സ്ഥിരമായി സന്ദർശിക്കുന്ന ബാറിൽ നിന്ന് മദ്യപിച്ച ശേഷമാണ് ഇയാൾ കാർ ഓടിച്ചതെന്ന് അന്വേഷണത്തിൽ പറഞ്ഞിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























