കാളപ്പുറത്ത് നഗരത്തിൽ സുഖസവാരി ; യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ യുവാവ് കാളപ്പുറത്ത് സവാരി നടത്തിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വയറലായിരുന്നു. സിനിമാ സ്റ്റൈലിൽ ചിത്രീകരിച്ച വീഡിയോക്കെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ, വിഷയത്തിൽ നിയമനടപടി സ്വീകരിച്ചതായി ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസിന്റെ പ്രതികരണം ഇങ്ങനെ. ‘കഴിഞ്ഞ മെയ് 5 ന് രാത്രി ഋഷികേശിലെ തപോവനത്തിൽ കാളയുടെ പുറത്ത് കയറുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽ പെട്ടിരുന്നു.

സംഭവത്തിൽ യുവാക്കൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഭാവിയിൽ മൃഗങ്ങളോട് ഈ രീതിയിൽ മോശമായി പെരുമാറരുതെന്ന് യുവാക്കൾക്ക് മുന്നറിയിപ്പ് നൽകി.’ എന്നാൽ യുവാക്കളുടെ അഭ്യാസ പ്രകടത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. അനുകൂലിക്കുന്നവരിൽ പലരും ജെല്ലിക്കെട്ടുമായി താരതമ്യം ചെയ്യുകയും നിയമനടപടിക്കുള്ള കുറ്റമൊന്നും അവർ ചെയ്തില്ലെന്നും പറഞ്ഞു.

https://twitter.com/uttarakhandcops/status/1655530072953212928?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1655530072953212928%7Ctwgr%5E03e021f9fab098135d368730c23dd8972f9ce85c%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Fdrunk-man-rides-bull-at-night-in-rishikesh-police-take-legal-action-1158412

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....