കൊല്ലത്ത് കോടാലി കൈ കൊണ്ട് മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് കോടാലി കൈ ഉപയോഗിച്ച് പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. പട്ടാഴി മീനം ചരുവിള വീട്ടിൽ രാജുവിനെ (48 )യാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു കുട്ടിയെയും ഭാര്യയെയും മർദ്ദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സഹോദരന്റെ ചികിത്സ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. മർദ്ദനമേറ്റ കുട്ടിയും ഇളയ സഹോദരനും മാത്രമായിരുന്നു സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്.

ഈ സമയം മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ ക്രൂരമായി മർദ്ദിച്ചു. കോടാലിയുടെ കൈ ഉപയോഗിച്ചാണ് ശരീരമാസകലം മർദ്ദിച്ചത്. മർദ്ദനമേറ്റ കുട്ടിയുടെ കാലിലും കൈയ്ക്കും പുറത്തുമെല്ലാം ഗുരുതരമായി പരുക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മർദ്ദന വിവരം പുറത്തായത്. അയൽവാസികൾ പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജുവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...